AUDIO: 'അതാരോ പറഞ്ഞതുകേട്ട് ഉന്നയിച്ചത്': ഒരു ആരോപണം കൂടി പിൻവലിച്ച് ചെന്നിത്തല...ഫോൺ സംഭാഷണം പുറത്ത് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 3, 2020

AUDIO: 'അതാരോ പറഞ്ഞതുകേട്ട് ഉന്നയിച്ചത്': ഒരു ആരോപണം കൂടി പിൻവലിച്ച് ചെന്നിത്തല...ഫോൺ സംഭാഷണം പുറത്ത്

കൊച്ചി> ഉന്നയിച്ച ആരോപണത്തിൽ ഒന്നുകൂടി വ്യാജമെന്നു സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണം തെറ്റായിരുന്നു എന്ന് മുെൈബെയിലെ കമ്പനി ഉടമയോടു പ്രതിപക്ഷ നേതാവ് സമ്മതിക്കുന്നതിന്റെ ഫോൺ സംഭാഷണം പുറത്തുവന്നു. മുമ്പും പല ആരോപണങ്ങളും ചെന്നിത്തല പിന്നീട് പിൻവലിച്ചിരുന്നു. ആരോ വന്നുപറഞ്ഞതനുസരിച്ചാണ് ആരോപണം ഉന്നയിച്ചതെന്നാണ് ചെന്നിത്തല പറയുന്നത്.

ശബ്ദരേഖ താഴെ (കൈരളി ന്യൂസ്):

തിരുവനന്തപുരത്ത് ഖനനവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണമാണ് തെറ്റെന്നു ചെന്നിത്തല ഫോൺ സംഭാഷണത്തിൽ സമ്മതിക്കുന്നത്..


ആശാപുര ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് സിഇഒയോടാണ് വ്യാജ അഴിമതി ഖേദപ്രകടനം നടത്തിയത്. ചിലർ തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് താൻ ആരോപണം ഉന്നയിച്ചത് എന്നാണ് ചെന്നിത്തലയുടെ വിശദീകരണം.

വ്യാജ അഴിമതി ആരോപണം; ചെന്നിത്തല തന്നോട് ഖേദം പ്രകടിപ്പിച്ചെന്ന് ആശാപുര ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് സിഇഒ സന്തോഷ് മേനോന് പിന്നീട് കൈരളി ന്യൂസ് ടെലിവിഷനിൽ സ്ഥിരീകരിച്ചു.

തിരുവനന്തപുരം ടെക്നോ സിറ്റിയിലെ ഖനനവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നടത്തിയ ആരോപണത്തില് തങ്ങള്ക്ക് യാതൊരു പങ്കുമില്ലാതിരുന്നിട്ടും അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും സന്തോഷ് മേനോന് പറഞ്ഞു.

കേരളത്തില് ഒരു വ്യവസായവുമില്ലാത്ത കമ്പനിയാണ് തന്റേതെന്നും എന്നിട്ടും അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും സന്തോഷ് മേനോന് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3dUJKKJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages