കൊച്ചി> തിരുവാങ്കുളത്ത് 6 മാസം പ്രായമായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ ക്രൂരമർദ്ദനം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് ശിശുക്ഷേമ സമിതിയും പൊലീസും എത്തി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിശുക്ഷേമസമിതി ചെയർമാൻ കെ എസ് അരുൺകുമാർ സ്ഥലത്തെത്തി നിർദ്ദേശങ്ങൾ നൽകി.
ഇന്നലെ വൈകുന്നേരമാണ് കുഞ്ഞിണെ ഇപദ്രവിക്കുക്ഷോയി നാട്ടുകാർ ശിശുക്ഷേമസമിതിയിൽ അറിയിച്ചത്. ഒരു മാസം മുൻപും കുഞ്ഞിനെ പിതാവ് ക്രൂരമായി മർദ്ദിച്ചിരുന്നു വെന്ന് പറയുന്നു.അന്ന് ആശാവർക്കർമാരും തൃപ്പൂണിത്തുറ നഗർസഭയുടെ കൗൺസിലർമാരും ഇവിടെയെത്തി പരിശോധിച്ചു.
അപ്പോൾ കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. അടുത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ഒരു മാസത്തോളം ചികിത്സിച്ചിരുന്നു. അസുഖം ഭേദമായി വീട്ടിലെത്തിച്ച കുഞ്ഞിനെ വീണ്ടും എടുത്തെറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
from Kerala || Deshabhimani Online News https://ift.tt/2VI7KdB
via IFTTT
No comments:
Post a Comment