ഭർത്ത്‌വീട്ടിൽ മർദ്ദനം: ഫേസ്ബുക്‌ ലൈവിൽ സഹായം തേടിയ യുവതിക്ക്‌ വനിതാ കമ്മീഷന്റെ പിന്തുണ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 3, 2020

ഭർത്ത്‌വീട്ടിൽ മർദ്ദനം: ഫേസ്ബുക്‌ ലൈവിൽ സഹായം തേടിയ യുവതിക്ക്‌ വനിതാ കമ്മീഷന്റെ പിന്തുണ

കൊച്ചി> ഭർത്താവും ഭർത്തൃവീട്ടുകാരും മർദ്ദിച്ചെന്നാരോപിച്ച് ഫേസ്ബുക് ലൈവിലൂടെ സഹായം അഭ്യർത്ഥിച്ച പെരുമ്പാവൂർ സ്വദേശിയായ യുവതിക്ക് വനിതാ കമ്മീഷന്റെ പിന്തുണ. യുവതിയുടെ ഭർത്താവ് ജോബി കുര്യാക്കോസിനെതിരെ സ്വമേധയാ കേസെടുത്തതായി വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ ഡി വൈ എസ് പിയെ നേരിട്ട് ഫോണിൽ വിളിച്ച് അന്വേഷിച്ചതായും ഷിജി ശിവജി പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷൻ അംഗം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് യുവതി രണ്ട് തവണ ഫേസ്ബുക് ലൈവിലെത്തി ഭർത്തൃപീഡനങ്ങളെ കുറിച്ച് പറഞ്ഞത്. യുവതിയുടെ മാതാ പിതാക്കളെയും മർദ്ദിച്ചെന്ന് ആരോപണമുണ്ട്. യുവതിയെ സന്ദർശിച്ച് വനിതാ കമ്മീഷൻ കൂടുതൽ വിവരങ്ങൾ ആരായും. ശേഷം തുടർ നടപടികൾ സ്വീകരിക്കും



from Kerala || Deshabhimani ​Online ​News https://ift.tt/2zR1LvD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages