ഇ വാർത്ത | evartha
ആനയ്ക്ക് പടക്കം വച്ചവരെ കണ്ടെത്തുന്നവർക്ക് 50000 രൂപ പാരിതോഷികം

കേരളത്തിൽ ആനയെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പടക്കം വച്ചവരെക്കുറിച്ച് സൂചന നൽകുന്നവർക്ക് 50000 രൂപ പ്രതിഫലം. കുറ്റക്കാരെ കണ്ടെത്തുന്നവർക്ക് പ്രതിഫലം നൽകുമെന്ന് ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷനൽ എന്ന സംഘടനയാണ് അറിയിച്ചത്. സംഘടനയുടെ ഇന്ത്യാ ഘടകം ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പലപ്പോഴും മനുഷ്യരും വന്യമൃഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുന്നത് മനസ്സിലാക്കാവുന്നതാണെങ്കിലും അതിന് പ്രതികാരമായി ചതിയിലൂടെ കൊലപ്പെടുത്തുന്നതിനെ സംഘടന ശക്തമായി അപലപിച്ചു.
കേരളത്തിൽ പഴത്തിൽ വിഷം കലർത്തി ആനയെ കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി. കുറ്റക്കാർക്കെതിരേ കർശന നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2BwiBjK
via IFTTT
No comments:
Post a Comment