കൊച്ചി> കേരള സർക്കാരിന്റെ 'ഫസ്റ്റ് ബെൽ 'എന്ന പേരു നൽകിയ വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകൾക്ക് പരിമിതി നേരിടുന്ന വിദ്യാർഥികൾക്ക് ആതുരസേവനത്തിനോടൊപ്പം ഒരു കൈത്താങ്ങെന്ന ഉദ്ദേശത്തോടുകൂടി ടി വി നൽകുന്ന ക്യാമ്പെയ്ൻ എസ്എഫ്ഐ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് യൂണിറ്റ്(SFI EMC) ഏറ്റെടുത്തു .
സാമ്പത്തികപ്രയാസം നേരിടുന്ന വിദ്യാർഥികൾക്ക് ‘‘പാഠം ഒന്ന്" എന്ന പേരിൽ മെഡിക്കൽ കോളേജ് യൂണിറ്റ് കഴിഞ്ഞ വർഷവും പഠനോപകരണം വിതരണം ചെയ്തിരുന്നു. അതിനു ബദലായി ഈ വർഷം 16, 17, 18 ബാച്ച് , പൂർവ്വ എസ്. എഫ് .ഐ യൂണിറ്റ് അംഗങ്ങൾ , കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ , ഹൗസ് സർജൻസ് അസോസിയേഷൻ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ ആറ് ടി വികളും ആവശ്യമായ പഠനോപകരണങ്ങളും വാങ്ങി.
എസ് എഫ് ഐ എറണാകുളം മെഡിക്കൽ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി വി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അമൽ സി എസ്, ഏലൂർ മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ ഡി സുജിലിന് കൈമാറി . സി പി ഐ എം കളമശ്ശേരി ഏരിയ സെക്രട്ടറി സഖാവ് വി എ സക്കീർ ഹുസൈൻ, എസ് എഫ് ഐ കളമശ്ശേരി ഏരിയ സെക്രട്ടറി സഖാവ് അബ്ദുൾ സമദ്, മുൻ എസ് എഫ് ഐ ഏരിയ പ്രസിഡന്റ് മുഹമ്മദ് യാസിർ ,മെഡിക്കൽ കോളേജ് ഡോക്ടർമാർ ആയ അഷ്മിൽ ഷാ ,അമീൻ എന്നിവർ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2UA9zZL
via IFTTT
No comments:
Post a Comment