ചാർട്ടേഡ് വിമാനം: കെ എം സി സി തെറ്റിദ്ധാരണ പരത്തുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 6, 2020

ചാർട്ടേഡ് വിമാനം: കെ എം സി സി തെറ്റിദ്ധാരണ പരത്തുന്നു

കൊച്ചി> ചാർട്ടേഡ് വിമാന വിഷയത്തിൽ കെ എം സിസി യുടെ നിലപാട് തികച്ചും പ്രവാസി വിരുദ്ധമാണെന്ന് ലോക കേരള സഭാംഗം എൻ കെ കുഞ്ഞുമുഹമ്മദ് പറഞ്ഞു. ജൂൺ 2,3 തിയതികളിലായി പുറപ്പെടേണ്ടിയിരുന്ന കെഎംസിസി യുടെ ചാർട്ടേഡ് വിമാനങ്ങൾക്ക് തടസ്സം നേരിട്ടത് സാങ്കേതിക പ്രശ്നനങ്ങൾ കൊണ്ടാണെന്നതാണ് വസ്തുത .എന്നിട്ടും വിഷയത്തെ സംസ്ഥാന സർക്കാരിനെതിരെ ഉപയോഗിക്കുക എന്ന ദുരുദ്ദേശത്തോടെയാണ് കെഎംസിസി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ അടക്കമുള്ള നേതാക്കൾ പ്രതികരിച്ചത്.

ജൂണിൽ മാത്രം കെഎംസിസി അടക്കമുള്ള വിവിധ സംഘടനകളുടെ 40 ചാർട്ടേഡ് വിമാനങ്ങൾക്കാണ് സംസ്ഥാന സർക്കാർ സമ്മതം അറിയിച്ചത്. ഇതിനുപുറമെ സ്പൈസ് ജെറ്റ് ആവശ്യപ്പെട്ട 300 ചാർട്ടേഡ് വിമാനങ്ങൾക്കും അനുമതിയുണ്ട്. നിലവിലെ സാഹചര്യത്തിൽ പ്രവാസികളുടെ അവസ്ഥ മനസിലാക്കി അവർക്ക് പരമാവധി ഗുണകരമാകണമെന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന സർക്കാർ ദിവസം പ്രതി 12 വന്ദേഭാരത് വിമാനങ്ങളും 10 ചാർട്ടേഡ് വിമാനങ്ങളും സ്വീകരിക്കാനുള്ള സജ്ജീകരണം ഒരുക്കുന്നത്. എന്നാൽ വിമാന സർവീസുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ മൂലം കെഎംസിസി യുടെ വിമാനങ്ങൾ നിശ്ചിത സമയത്ത് പുറപ്പെടാൻ കഴിഞ്ഞില്ല. ഇതിൽ സംസ്ഥാന സർക്കാരിന് യാതൊരു പങ്കുമില്ല. എന്നിട്ടും തങ്ങൾക്കെതിരെ ഉയർന്നേക്കാവുന്ന ജനരോഷം മനഃപൂർവ്വം സംസ്ഥാന സർക്കാറിനെതിരെ തിരിച്ചുവിടാനാണ് കെ എം സിസി ശ്രമിച്ചത്.

ചാർട്ടേഡ് വിമാനങ്ങൾ ഇറങ്ങാൻ അനുമതി നല്കുന്നില്ലെന്ന ബിജെപി നേതാക്കളുടെ പച്ചക്കള്ളം പ്രസ്താവനകൾ കെഎംസിസി ആവർത്തിച്ച് പ്രചരിപ്പിച്ചു. സംസ്ഥാന സർക്കാരിനെതിരെ പ്രവാസികൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനുള്ള കെ എം സിസി യുടെ നീക്കം അങ്ങേയറ്റം അപലപനീയമാണ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ കൃത്യമായ മറുപടി വന്നിട്ടും തിരുത്താൻ തയാറാവാത്ത കെഎംസിസി നിലപാട് സംശയാസ്പദമാണെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു. പ്രവാസികൾക്ക് സഹായകമാകുമെന്ന നിലയിലാണ് ചാർട്ടേഡ് വിമാനങ്ങൾകൂടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറായത്. എന്നാൽ, സർക്കാർ നിശ്ചയിച്ച ടിക്കറ്റ് നിരക്കിനേക്കാൾ ഇരട്ടിയോളം തുക ഈടാക്കിക്കൊണ്ട് സർവീസുകൾ നടത്തുന്നത് യാഥാർത്ഥത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അർഹരായവരെ സഹായിക്കാനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളെ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിച്ച് ചൂഷണത്തിന് ഇരയാക്കുന്നത് അനുവദിക്കനാവില്ലെന്നും എൻ കെ കുഞ്ഞുമുഹമ്മദ് പ്രസ്താവനയിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2XAPBQu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages