ഹരിതം, മനോഹരം; പൊന്നരഞ്ഞാണം ചാർത്തി കൈതത്തോട് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 9, 2020

ഹരിതം, മനോഹരം; പൊന്നരഞ്ഞാണം ചാർത്തി കൈതത്തോട്

വേങ്ങര > 'പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും... പുഴയുടെ ഏകാന്ത പുളിനത്തിൽ...'വയലാർ എഴുതിയ സിനിമാ ഗാനത്തെ ഓർമിപ്പിക്കുന്നു കയർ ഭൂവസ്ത്രം വിരിച്ച കൈതതോട്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് വേങ്ങര പഞ്ചായത്തിലെ ഒന്നാംവാർഡിലെ കുറ്റൂർ പാടശേഖരത്തിലൂടെ ഒഴുകിയിരുന്ന കൈതത്തോടിന് കയർ ഭൂവസ്ത്രം വിരിച്ചത്.

കയർ വസ്ത്രം ധരിച്ച് സുന്ദരിയായ തോട് കാണാൻ നിരവധിപ്പേരാണ് എത്തുന്നത്. പാടശേഖരത്തിന് നടുവിലൂടെ കയർ വസ്ത്രം ധരിച്ച് വളഞ്ഞൊഴുകുന്ന തോടിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് ജനങ്ങൾ എത്തിത്തുടങ്ങിയത്.



മുപ്പത് വർഷത്തിലധികമായി അരിക് ഇടിഞ്ഞ്, കാട് കയറിക്കിടന്നിരുന്ന തോടിനാണ് ഇപ്പോൾ പുതുജീവൻ ലഭിക്കുന്നതെന്ന് പ്രദേശവാസിയായ 74കാരൻ അഹമ്മദ്കുട്ടി പറയുന്നു. മാലിന്യം നിറഞ്ഞുകിടന്ന തോടാണ് മണ്ണുമാറ്റി ആഴവും വീതിയുംകൂട്ടി കയർ ഭൂവസ്ത്രം വിരിക്കുന്നത്. വേങ്ങര ബ്ലോക്ക് പഞ്ചായത്താണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയിലും ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കിയത്. 66.12 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായുള്ള പ്രവൃത്തിയുടെ ആദ്യഘട്ടമായി 3500 ചതുരശ്ര അടി ഭൂവസ്ത്രം വിരിച്ചു. ആലപ്പുഴ കയർഫെഡിൽനിന്നാണ് കയർ വാങ്ങിയത്.




from Kerala || Deshabhimani ​Online ​News https://ift.tt/2AkmMia
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages