കോവിഡ്‌ ബാധിച്ച ഡൽഹി ആരോഗ്യമന്ത്രിക്ക്‌ പ്ലാസ്‌മ തെറാപ്പി നടത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 19, 2020

കോവിഡ്‌ ബാധിച്ച ഡൽഹി ആരോഗ്യമന്ത്രിക്ക്‌ പ്ലാസ്‌മ തെറാപ്പി നടത്തി


ന്യൂഡൽഹി> കൊവിഡ് ബാധിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദര് ജെയിന് പ്ലാസ്മ തെറാപ്പി നടത്തി. പനിയില്ലെന്നും തീവ്രപരിചരണ വിഭാഗത്തിൽ 24 മണിക്കൂര് തീവ്രപരിചരണവിഭാഗത്തില് നിരീക്ഷണം തുടരുമെന്നും സത്യേന്ദര് ജെയിന്റെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച നടത്തിയ രണ്ടാം പരിശോധനയിലാണ് ആരോഗ്യ മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയാ ബാധിച്ചതിനെ തുടർന്ന് ആരോഗ്യനില മോശമായ അദ്ദേഹം ദില്ലി മാക്സ് ആശുപത്രിയിലാണുള്ളത്.

നിലവില് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ആരോഗ്യ മന്ത്രിയുടെ അധിക ചുമതല വഹിക്കുന്നത്. ഡൽഹിയിലെ കോവിഡ് പ്രതിസന്ധി ചർച്ചചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേർത്ത യോഗത്തിൽ മുഖ്യമന്ത്രി അരവിന്ട് കെജ്രിവാളിനും ഗവർണർ അനിൽ ബൈജാലിനും ഒപ്പം സത്യേന്ദ്ര ജയിനും പങ്കെടുത്തിരുന്നു.

അതെ സമയം കൊവിഡ് രോഗികളെ നിർബഡമായി അഞ്ച് ദിവസം സർക്കാർ നിരീക്ഷണത്തിലാക്കണമെന്ന ഉത്തരവ് ദില്ലി ലഫ്.ഗവർണർ പുറത്തിറക്കി. നേരത്തെ ലക്ഷണങ്ങൾ കാണിക്കാത്ത രോഗികളെയും ചെറിയ ലക്ഷണങ്ങൾ ഉള്ളവരെയും ഡൽഹിയിൽ വീടുകളിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു പതിവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് പുതിയ ഉത്തരവ്.



from Kerala || Deshabhimani ​Online ​News https://ift.tt/2YiK01G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages