മുക്കം കൂടരഞ്ഞിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 7, 2020

മുക്കം കൂടരഞ്ഞിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മുക്കം > കൂടരഞ്ഞി ഉറുമി ജലവൈദ്യുതപദ്ധതി പ്രദേശ ത്തിന് സമീപം പൊയിലിങ്ങാ പ്പുഴയിൽ ശനിയാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഇരുവഴിഞ്ഞി പുഴയിൽ തോട്ടത്തിൽ കടവിനടുത്ത കൽപ്പുഴായി കടവിലാണ് ഞായറാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.

മുക്കം പൂളപ്പൊയിൽ പാലാട്ടുപറമ്പിൽ അബ്ദുൽമജീദിന്റെയും റസീനയുടെ യും മകൻ ഹാനി റഹ്മാൻ(17) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ഹാനി റഹ്മാൻ ഒഴുക്കിൽ പെട്ടത്. യുവാവ്ഉൾപ്പെടെ നാല് പേർ രണ്ടു ബൈക്കുകളിലായാണ് ഉറുമിയിലെത്തിയത്. ഉറുമി- രണ്ട് പദ്ധതിപ്രദേശത്തിനുതാഴെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. പെട്ടെന്ന് ജലനിരപ്പ്ഉയർന്നു.ഇതുകണ്ട് നാലുപേരും പുഴ മുറിച്ചുകടന്ന് കരയിലേക്കുവരുന്നതിനിടെ ഏറ്റവും പിന്നിലായിരുന്ന ഹാനി റഹ്മാൻ ഇക്കരെയെത്തുന്നതിനു മുമ്പ് ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകി പോവുകയായിരുന്നു.മുക്കം അഗ്നിരക്ഷാസേനയും തിരുവമ്പാടി പൊലീസും സന്നദ്ധ സേന പ്രവർത്ത കരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/2UiqKyK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages