ഇ വാർത്ത | evartha
ഇന്ത്യയുടെ ശത്രുക്കൾ ഒന്നിക്കുന്നു: അതിർത്തിയിൽ പാക് ഡ്രോൺ ഇന്ത്യ വെടിവച്ചിട്ടു

ഇന്ത്യ- പാക് അതിർത്തിയിൽ പാക് ഡ്രോൺ വെടിവച്ചിട്ടതായി ഇന്ത്യ. ജമ്മു കാഷ്മീരിലെ കത്വയിലാണ് സംഭവം. അതിർത്തിയിൽ നിരീക്ഷണത്തിൽ നിന്നിരുന്ന ബിഎസ്എഫ് ജവാന്മാരാണ് ഡ്രോൺ വെടിവച്ചു വീഴ്ത്തിയത്.
ഡ്രോണിൽനിന്ന് ആയുധങ്ങൾ കണ്ടെത്തിയെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കഴിഞ്ഞദിവസം കാഷ്മീരിൽ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ആറു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി തവണ അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ പാക് സൈന്യം വെടിയുതിർക്കുകയും ചെയ്തിരുന്നു. ചെെനയുമായി നിലനിൽക്കുന്ന പ്രശ്നങ്ങളുടെ സാഹചര്യത്തിൽ സാഹചര്യം മുതലെടുക്കുവാനുള്ള നീക്കമാണ് പാകിസ്താൻ്റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/37JraDT
via IFTTT
No comments:
Post a Comment