യുപിയിലേക്ക്‌ ട്രെയിൻ ആവശ്യപ്പെട്ട്‌ വളപ്പട്ടണത്ത്‌ അതിഥിതൊഴിലാളികളുടെ പ്രതിഷേധം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 19, 2020

യുപിയിലേക്ക്‌ ട്രെയിൻ ആവശ്യപ്പെട്ട്‌ വളപ്പട്ടണത്ത്‌ അതിഥിതൊഴിലാളികളുടെ പ്രതിഷേധം

കണ്ണൂർ> ഉത്തർപ്രദേശിലേക്ക് ട്രെയിൻ ആവശ്യപ്പെട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് നൂറോളം അതിഥി തൊഴിലാളികൾ കൂട്ടമായെത്തിയത്. വളപട്ടണത്തെ ലേബർ ക്യാമ്പിൽ കഴിയുന്ന ഇവർ റെയിൽപാളത്തിലൂടെ നടന്നെത്തുകയായിരുന്നു.

ആരോ തെറ്റിദ്ധരിപ്പിച്ച് ഇളക്കിവിടുകയായിരുന്നെന്നു സംശയിക്കുന്നു. സ്റ്റേഷനിലെത്തി ട്രെയിൻ ഇല്ലെന്ന് അറിഞ്ഞതോടെ ഇവർ പ്രതിഷേധിച്ചു. ജോലിയൊന്നുമില്ലാതെ തുടരുന്നതിൽ കാര്യമില്ലെന്നും നാട്ടിൽ കുടുംബം കഷ്ടത്തിലാണെന്നും ചിലർ പറഞ്ഞു. സാമൂഹ്യ അകലം പാലിക്കാതെ തൊഴിലാളികൾ കൂട്ടമായി പ്രതിഷേധിക്കാൻ തുടങ്ങിയതോടെ പൊലീസ് സംഭവ സ്ഥലത്തെത്തി.

ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര, കണ്ണൂർ ഡിവൈഎസ്പി പി പി സദാനന്ദൻ, തഹസിൽദാർ വി എം സജീവൻ എന്നിവർ തൊഴിലാളികളുമായി സംസാരിച്ചു. അടുത്ത ദിവസം തന്നെ യുപിയിലേക്ക് ട്രെയിൻ പുറപ്പെടുമെന്ന് ഉറപ്പു നൽകി. തൊഴിലാളികളെ അനുനയിപ്പിച്ച് കെഎസ്ആർടിസി ബസ്സിൽ ലേബർ ക്യാമ്പിലേക്ക് കൊണ്ടുപോയി.



from Kerala || Deshabhimani ​Online ​News https://ift.tt/36aKLMo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages