ബിബിസിയിൽ ‘കേരള മോഡൽ’ കോവിഡ് പ്രതിരോധം;അതിഥിയായി കെ കെ ശൈലജ ലൈവിൽ‐ വിഡിയോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 19, 2020

ബിബിസിയിൽ ‘കേരള മോഡൽ’ കോവിഡ് പ്രതിരോധം;അതിഥിയായി കെ കെ ശൈലജ ലൈവിൽ‐ വിഡിയോ

കൊച്ചി> കോവിഡിനെതിരായ ’കേരളാ മോഡൽ’ പ്രതിരോധം വിശദീകരിച്ച് ബിബിസി തത്സമയത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ. ലോകോത്തര മാധ്യമമായ ബിബിസിയിൽ കൊറോണ വൈറസിനെ ചെറുത്ത് തോൽപിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ആരോഗ്യ മന്ത്രി വിശദീകരിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് ബിബിസി വേൾഡ് അതിഥിയായി ആരോഗ്യമന്ത്രി എത്തിയത്. ബിബിസിയിലെ അവതാരികയും ആരോഗ്യ മന്ത്രിയും നടത്തുന്ന സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അവതാരികയുടെ ചോദ്യങ്ങൾക്ക് മന്ത്രി വ്യക്തമായ മറുപടിയാണ് നൽകിയത്. പ്രവാസികൾ, ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവരുടെ മടങ്ങിവരവിനെക്കുറിച്ചും ചോദ്യം ഉയർന്നു. ആർദ്രം പദ്ധതി, സംസ്ഥാനത്തെ പ്രഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ച് എല്ലാം ചോദ്യങ്ങളിൽ അവതാരിക ഉൾപ്പെടുത്തി. ചൈനയിലെ വുഹാനിൽ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ സംസ്ഥാനത്ത് കൺട്രോൾ റൂ തുറന്ന് മുന്നൊരുക്കങ്ങൾ നടത്തിയെന്ന് മന്ത്രി പറഞ്ഞു. രോഗ ലക്ഷണം ഉള്ളവരെ പ്രത്യേകം ക്വാറൻറ്റൈൻ ചെയ്തു. പരിശോധനാ നടപടികളെ കുറിച്ചും മന്ത്രി വിശദീകരിച്ചു.

നേരത്തെത്തന്നെ വിവിധ രാജ്യന്തര മാധ്യമങ്ങളിൽ കേരളാ മോഡൽ പ്രശംസിക്കപ്പെട്ടിരുന്നു. അന്തർദേശീയ മാധ്യമമായ വാഷിങ്ടൺ പോസ്റ്റ്, പാക്കിസ്ഥാൻ മാധ്യമമായ ഡോൺ എന്നിവയിൽ കേരളത്തിന്റെ മികവിനെ കുറിച്ച് വാർത്തകൾ വന്നിരുന്നു. വിഡിയോ കാണാം:



from Kerala || Deshabhimani ​Online ​News https://ift.tt/3cFkQii
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages