കോഴിക്കോട് > പ്രമുഖ ഹോമിയോപതിക് ഭിഷഗ്വരൻ ഡോ. എസ്. വിദ്യാപ്രകാശ് അന്തരിച്ചു. 60 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് മരണമടഞ്ഞത്.
പ്രമുഖ ഹോമിയോ ഡോക്റ്ററും കോഴിക്കോട് ഹോമിയോ കോളേജ് പ്രിൻസിപ്പലുമായിരുന്ന ഡോ. കെ.എസ്. പ്രകാശത്തിന്റെ മകനാണ്. സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപതിക്സിൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഹോമിയോപതിക് ഡോക്റ്റർമാരുടെ സംഘടനയായ ഐ.എച്ച്.കെ യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു ഡോ.വിദ്യാപ്രകാശ്.
ഭാര്യ: രാജുല വിദ്യാ പ്രകാശ്. മക്കൾ: ഡോ. വിദ്യാലക്ഷ്മി പ്രകാശ്, ഡോ. ശ്രീലക്ഷ്മി പ്രകാശ്, ഡോ, രാജ് പ്രകാശ്.
സംസ്ക്കാരം ഇന്ന് വൈകീട്ട് മൂന്നിന് കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപത്തെ വീട്ടുവളപ്പിൽ നടക്കും.
from Kerala || Deshabhimani Online News https://ift.tt/361I5AA
via IFTTT
No comments:
Post a Comment