കൊച്ചി കാൻസർ സൊസൈറ്റി സ്ഥാപക സെക്രട്ടറി കെ നാരായണൻ പോറ്റി നിര്യാതനായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 9, 2020

കൊച്ചി കാൻസർ സൊസൈറ്റി സ്ഥാപക സെക്രട്ടറി കെ നാരായണൻ പോറ്റി നിര്യാതനായി

കൊച്ചി > കൊച്ചി കാൻസർ സൊസൈറ്റി സ്ഥാപക സെക്രട്ടറി ഇടപ്പള്ളി കോശ്ശേരി ലൈൻ "സാഫല്യ’ത്തിൽ കെ നാരായണൻ പോറ്റി (64) നിര്യാതനായി. സംസ്കാരം നടത്തി. കൊട്ടാരക്കര കൊട്ടവട്ടം തെങ്കുന്നത്തു മഠത്തിൽ പരേതരായ മുൻ എം എൽഎ കൃഷ്ണൻ പോറ്റിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനാണ്. എറണാകുളത്ത് ട്രാൻസ് വേവ്സ് എക്യുപ്മെന്റ്സ് കമ്പനി എംഡിയായിരുന്നു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1977ൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാനായി.

കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയായിരിക്കെ "മഹാരാജകീയം’ സംഘടിപ്പിച്ചു. ഡോ. വി പി ഗംഗാധരനുമായി ചേർന്ന് നിരവധി അർബുദ രോഗികൾക്ക് സഹായം നൽകി. വാണിജ്യ, വ്യവസായിക സാംസ്കാരകി രംഗത്ത് പോറ്റി സജീവമായിരുന്നു. ഇടപ്പള്ളി കോശ്ശേരി മഠത്തിൽ ബീനയാണ് ഭാര്യ. മകൻ: പ്രണവ് ( ബിസിനസ് ). മരുമകൾ: വൈശാഖി (സിഎ). സാഹിത്യകാരി ലളിതാംബിക അന്തർജ്ജനവും മുൻ സ്പീക്കർ ഡി ദാമോദരൻ പോറ്റിയും പിതൃ സഹോദരങ്ങളാണ്. കെ വിജയകുമാർ, കെ ജയപ്രകാശ്, കെ ഉണ്ണികൃഷ്ണൻ, കെ ഷൈലജ, കെ സന്തോഷ് കുമാർ, കെ ശാന്തി കുമാർ, കെ സുജ എന്നിവർ സഹോദരങ്ങളാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2WA0Ois
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages