തിരുവനന്തപുരം > തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹൃദയവുമായി പൊലീസിന്റെ ഹെലികോപ്റ്റർ പുറപ്പെട്ടു. ആദ്യമായാണ് സര്ക്കാര് വാടകയ്ക്കെടുത്ത ഹെലികോപ്ടർ അവയവദാനത്തിന് എയര് ആംബുലന്ലസായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിയും കഴക്കൂട്ടം സർക്കാർ എൽപി സ്കൂളിലെ അധ്യാപികയുമായ ലാലി ഗോപകുമാറിന്റെ അവയവങ്ങളാണ് കോതമംഗലം സ്വദേശിനിയായ 49 കാരിക്ക് വേണ്ടി എത്തിക്കുന്നത്.
ഒരു മാസമായി സർക്കാരിന്റെ അവയവദാന പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു കോതമംഗലം സ്വദേശിനി. ഇന്നലെ ചെക്കപ്പിനായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോഴാണ് ഹൃദയം ലഭിക്കുമെന്ന വാർത്ത അറിഞ്ഞത്. എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിലാണ് അവയവം കൊച്ചിയിലെത്തിക്കുന്നത്. ഇവിടെ നിന്നും ഏകദേശം മുക്കാല് മണിക്കൂറുകള്ക്കുള്ളില് ഹെലിക്കോപ്റ്ററില് കൊച്ചിയിലെത്തിക്കും. അവിടെ നിന്നും 5 മിനിറ്റിനുള്ളില് ലിസി ആശുപത്രിയിലേക്കും എത്തിക്കും.
from Kerala || Deshabhimani Online News https://ift.tt/2zrVjdy
via IFTTT
No comments:
Post a Comment