കൊച്ചി > മലയാളം സിനിമകൾ ഓൺലൈൻ റിലീസിന് തയ്യാറെടുക്കുന്ന ഘട്ടത്തിൽ പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. തങ്ങളുടെ സിനിമകൾ എവിടെ പ്രദർശിപ്പിക്കണമെന്ന് നിർമാതാക്കളും ഏത് സിനിമ പ്രദർശിപ്പിക്കണമെന്ന് തീയറ്ററുകളും തീരുമാനിക്കട്ടെയെന്ന് ലിജോ പറഞ്ഞു.
സിനിമ എവിടെ, എപ്പോൾ കാണണമെന്ന് തീരുമാനിക്കാൻ കാഴ്ചക്കാരന് അവകാശമുണ്ട്. എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവർക്കും ഒരുപോലെ പ്രായോഗികമല്ല. ജീവിതം വീണ്ടെടുത്തിട്ട് പോരെ സിനിമ എന്നൊരു അഭിപ്രായവും തനിക്കുണ്ടെന്നും ലിജോ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച് ജയസൂര്യ നായകനായ 'സൂഫിയും സുജാതയു'മാണ് ആമസോൺ പ്രൈം വഴി ഡിജിറ്റൽ റിലീസിനൊരുങ്ങുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് അടച്ച തിയറ്ററുകൾ എന്ന് തുറക്കാനാകുമെന്ന് വ്യക്തതയില്ലാത്തതിനാലാണ് പുതിയ നീക്കം. എന്നാൽ, തിയറ്ററുകളുമായുണ്ടാക്കിയ കരാർ ലംഘിച്ചതിനാൽ നിർമാതാവ് വിജയ് ബാബുവിന്റെ ചിത്രങ്ങൾക്ക് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളാ (ഫിയോക്) വിലക്ക് ഏർപ്പെടുത്തി. ഓൺലൈൻ റിലീസിങ് അംഗീകരിക്കാനാകില്ലെന്ന് ഫിലിം ചേംബറും അറിയിച്ചിട്ടിണ്ട്.
from Kerala || Deshabhimani Online News https://ift.tt/365xFQH
via IFTTT
No comments:
Post a Comment