കോഴിക്കോട് > എന്ഐടി ഹോസ്റ്റലില് പ്രവാസികള്ക്കായി ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തില് സൗകര്യമില്ലെന്ന പ്രചാരണത്തിന് പിന്നില് കോണ്ഗ്രസ് നേതാവിന്റെ രാഷ്ട്രീയം. ബഹറൈനില് ഏതാനും ദിവസത്തെ സന്ദര്ശനം കഴിഞ്ഞെത്തിയ ഇയാള് മുറിയില് നിറയെ പാറ്റയാണെന്ന് ന്യൂസ് 18 ചാനലിന് വാര്ത്ത നല്കിയത് പഞ്ചനക്ഷത്ര ഹോട്ടലില് കിടന്ന്.
വടകരക്കടുത്ത് തിരുവള്ളൂര് പഞ്ചായത്തിലെ നാലാം വാര്ഡ് സ്വദേശിയായ ഇദ്ദേഹം കോണ്ഗ്രസ് നേതാവ് കെ സുധാകരന് എംപിയുടെ പ്രിയങ്കരനുമാണ്. ഇതൊന്നും പരിശോധിക്കാതെയാണ് ചാനല് ഇയാളുടെ 'പാറ്റക്കഥ' പ്രവാസികളുടെ ദുരവസ്ഥയായി വലിയ പ്രാധാന്യത്തില് നല്കിയത്.
ബഹറൈനില്നിന്നും ആദ്യ വിമാനത്തില് എത്തിയ ഇയാള് മൂന്നു ദിവസം മാത്രമാണ് സര്ക്കാര് ഒരുക്കിയ നിരീക്ഷണ സംവിധാനത്തില് കഴിഞ്ഞത്.
തുടക്കം മുതല് പ്രശ്നങ്ങള് സൃഷ്ടിച്ച ശേഷം ഇവിടെ സൗകര്യം പോരെന്ന് പറഞ്ഞ് താജ് ഹോട്ടലിലേക്ക് മാറി. ഇവിടെയിരുന്നാണ് എന്ഐടി ഹോസ്റ്റലില് നിന്നും പകര്ത്തിയ ചിത്രങ്ങള് ചാനലിന് നല്കിയത്. ഹോസ്റ്റലില് കുട്ടികള് പുസ്തകങ്ങള് സൂക്ഷിക്കുന്ന ഷെല്ഫില് നിന്ന് ഏതാനും പാറ്റകള് പുറത്തുവന്ന ദൃശ്യമാണ് മൊബൈലില് പകര്ത്തിയത്. താജില് 3500 രൂപ പ്രതിദിന വാടകയ്ക്ക് താമസിച്ചായിരുന്നു സര്ക്കാര് സംവിധാനത്തിനെതിരെ ഇയാള് ആരോപണമുയര്ത്തിയത്.
ഇരുപതിനായിരത്തില് അധികം ദിവസ വാടകയുള്ള മുറിയാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി താജ് കുറഞ്ഞ വാടകയ്ക്ക് നല്കുന്നത്. വിദേശത്ത് നിന്നെത്തിയവര് 14 ദിവസം നിരീക്ഷണത്തില് കഴിയണമെന്ന നിര്ദേശം വന്നതോടെ താജ് ഉപേക്ഷിച്ച് ഹോട്ടല് സ്പാനിലേക്ക് മാറി.
വര്ഷങ്ങള്ക്ക് മുമ്പ് കുറച്ച് കാലം ഗള്ഫിലായിരുന്നു.
ഈ ബന്ധം ഉപയോഗിച്ച് പ്രവാസി റിട്ടേണീ കോണ്ഗ്രസിന്റെ ജില്ലാ നേതാവായി. ഇപ്പോള് വടകര, കണ്ണൂര് കേന്ദ്രീകരിച്ച് റിയല് എസ്റ്റേറ്റിലാണ് ശ്രദ്ധ. കണ്ണൂരിലേയും മറ്റും കോണ്ഗ്രസ് നേതാക്കളുമായുള്ള ബന്ധത്തിന്റെ വേരുകളും റിയല് എസ്റ്റേറ്റാണ്. ആദ്യ വിമാനത്തില് ഇയാളെ നാട്ടിലെത്തിക്കാന് ഇടപെട്ടതും കെ സുധാകരനാണ്. എംബസിയിലടക്കം സ്വാധീനം ചെലുത്തിയാണ് ഇയാള് നാട്ടിലെത്തിയത്.
from Kerala || Deshabhimani Online News https://ift.tt/2LCAYVP
via IFTTT
No comments:
Post a Comment