കോണ്‍ഗ്രസ് നേതാവിന്റേത് വ്യാജ പ്രചാരണം: പ്രവാസികൾ താമസിക്കുന്നത്‌ പുതിയ കെട്ടിടത്തിൽ മികച്ച സൗകര്യത്തോടെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 17, 2020

കോണ്‍ഗ്രസ് നേതാവിന്റേത് വ്യാജ പ്രചാരണം: പ്രവാസികൾ താമസിക്കുന്നത്‌ പുതിയ കെട്ടിടത്തിൽ മികച്ച സൗകര്യത്തോടെ

കുന്നമംഗലം > പല്ലിയും പാറ്റയും നിറഞ്ഞ ക്വാറന്റൈൻ കേന്ദ്രമെന്ന് കോൺഗ്രസ് നേതാവ് ആക്ഷേപിച്ചത് എൻഐടിയിലെ എംബിഎക്കാരായ വിദേശവിദ്യാർഥികളടക്കം താമസിക്കുന്ന ഏറ്റവും പുതിയ ഹോസ്റ്റൽ. കുടുംബസമേതം എത്തുന്നവർക്ക് നാല് കിടക്കകളുടെ മുറിയും ഒറ്റയ്ക്കുള്ളവർക്ക് ഒറ്റമുറിയും നൽകും.

പുതിയ ബെഡ്, ബെഡ്ഷീറ്റ്, ബക്കറ്റ്, മഗ്ഗ്, പേസ്റ്റ്, ബ്രഷ്, അലക്കുസോപ്പ്, ബാത്ത് സോപ്പ്, സാനിറ്റൈസർ, ഹാൻഡ്വാഷ്, മാസ്ക്, മുറി തുടയ്ക്കാൻ മോപ്പ് തുടങ്ങിയവയെല്ലാം സൗജന്യമാണ്. ഇതെല്ലാം മറച്ചുവച്ചാണ് കോൺഗ്രസ് നേതാവ് താമസസൗകര്യത്തിനെതിരെ ചാനലിൽ ആരോപണം ഉന്നയിച്ചത്.
കലക്ടറുൾപ്പെടെ ഉദ്യോഗസ്ഥർ സന്ദർശിച്ച് മികച്ചതെന്നുകണ്ടാണ് പ്രവാസികൾക്കായി ഈ കേന്ദ്രം തെരഞ്ഞെടുത്തത്. 200 മുറികളിൽ ചെറിയ അറ്റകുറ്റപ്പണികളുള്ള മൂന്ന് മുറികൾ ഒഴിവാക്കി. 95പേർ ചേർന്നാണ് മുറികൾ വൃത്തിയാക്കിയത്. അഗ്നിശമന സേനാംഗങ്ങൾ അണുവിമുക്തമാക്കുകയും ചെയ്തു. ഇതിനുശേഷമാണ് പ്രവാസികളെ എത്തിച്ചത്.

താമസത്തിനുപുറമെ മൂന്നുനേരം നല്ല ഭക്ഷണവും സൗജന്യമായി നൽകുന്നു. നോമ്പുകാർക്ക് അതിനനുസരിച്ചുള്ള സംവിധാനവും ഭക്ഷണവും. ചായ ചൂടോടെ നൽകാൻ ഹോസ്റ്റലിൽ തന്നെയാണ് ഉണ്ടാക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ അവർ ഉപയോഗിച്ച എല്ലാ വസ്തുക്കളും നശിപ്പിക്കാനാണ് നിർദേശം. അത്രയും കാര്യക്ഷമമായിട്ടാണ് നടത്തിപ്പ്. ഇന്റർനെറ്റിന് ഇവിടെ വേഗമില്ലെന്ന പരാതി മാത്രമേ ഇതിനകം ഉയർന്നുവന്നിട്ടുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

വിദേശ വിദ്യാർഥികളടക്കം താമസിക്കുന്ന ഹോസ്റ്റലിൽ മികച്ച സൗകര്യങ്ങളാണുള്ളതെന്ന് ചീഫ് വാർഡനും ബയോടെക്നോളജി അധ്യാപകനുമായ ഡോ. എ സന്തിയാഗ് ‘ദേശാഭിമാനി’യോട് പറഞ്ഞു. 200 മുറികളാണ് ഹോസ്റ്റലിലുള്ളത്. ഗൾഫ് രാജ്യങ്ങൾക്കുപുറമെ അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരും ഇതരസംസ്ഥാനക്കാരും ഇവിടെയാണ് താമസിക്കുന്നത്. പകുതി മുറികൾ മലയാളി വിദ്യാർഥികൾക്കും അനുവദിച്ചിട്ടുണ്ട്. ഇതുവരെ ആരും താമസസൗകര്യത്തിന്റെ പേരിൽ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്ന് സന്തിയാഗ് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3fZa5cy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages