ഇ വാർത്ത | evartha
കൊറോണ വെെറസ് ലാബിൽ സൃഷ്ടിച്ചത്, വെെറസിനൊപ്പം ജീവിക്കുന്നതിൻ്റെ കല നാം മനസ്സിലാക്കണം: നിതിൻ ഗഡ്കരി

കോവിഡ് 19 വൈറസ് പ്രകൃതിയിൽ സ്വാഭാവികമായി ഉണ്ടായതല്ലെന്നും ലാബിൽ സൃഷ്ടിച്ചതാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇതൊരു പ്രകൃതിയിൽനിന്നുള്ള വൈറസല്ല. കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.കൊറോണ വൈറസിനോടൊപ്പം ജീവിക്കുന്നതിന്റെ കല നാം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.ഴ
ഈ വെെറസിന് ഇന്നുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. സമീപകാലത്ത് വാക്സിൻ കണ്ടെത്തിയേക്കാം. എങ്കിൽ മാത്രമേ പ്രശ്നം ഒഴിവാകുകയുള്ളൂവെന്നും ഗഡ്കരി എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ലോകത്തെ പല രാജ്യങ്ങളും വാക്സിൻ കണ്ടുപിടിക്കാനായി ഗവേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലാബിൽ സൃഷ്ടിക്കപ്പെട്ടതിനാൽ വൈറസ് വ്യാപനം അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ലോക്ക്ഡൗണ്‍ ഇളവുകൾ വന്നതോടെ ബിസിനസ് സ്ഥാപനങ്ങൾ തുറക്കുന്നതിനാൽ നാം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നാം കൊറോണയ്ക്കെതിരെ പോരാടുകയാണ്. അതോടൊപ്പം നാം സാമ്പത്തിക യുദ്ധത്തിലുമാണ്. നമ്മുടെത് ഒരു ദരിദ്ര രാജ്യമാണ്. അതിനാൽ ലോക്ക്ഡൗണ്‍ മാസങ്ങളോളം നീട്ടാൻ സാധിക്കില്ലെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2LsYtk4
via IFTTT
No comments:
Post a Comment