പ്രതിസന്ധിയ്ക്ക് പരിഹാരം: തീരത്ഥഹള്ളിയില്‍ ഹിറ്റായി കുമ്പളങ്ങ പേഡ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 10, 2020

പ്രതിസന്ധിയ്ക്ക് പരിഹാരം: തീരത്ഥഹള്ളിയില്‍ ഹിറ്റായി കുമ്പളങ്ങ പേഡ

മംഗളൂരു> തീര്ത്ഥഹള്ളിയിലെ കുമ്പളങ്ങ കര്ഷകര്ക്ക് ഇരട്ടിമധുരം. കൊറോണ മൂലം വിളവെടുത്ത കുമ്പളങ്ങ വാങ്ങാന് ആളില്ലാതെ ദുരിതത്തിലായ കര്ഷകരുടെ ആലോചനക്കൊടുവില് പിറവിയെടുത്തത് മധുരമേറിയ 'കര്ഷക പേഡ' .

നേരത്തെ ഇവര് ഉല്പാദിപ്പിക്കുന്ന കുമ്പളങ്ങ പലഹാരമായ ആഗ്ര പേഡ ഉണ്ടാക്കാനായി ഏജന്റുമാര് വാങ്ങി ആഗ്രയിലെത്തിക്കുന്നതായിരുന്നു പതിവ്. ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ 2000 കിലോമീറ്റര് ദൂരത്തേക്ക് കുമ്പളങ്ങ എത്തിക്കുന്നത് അസാധ്യമായി. ഇതോടെ രണ്ടായിരത്തിലേറെ ടണ് കുമ്പളങ്ങ കെട്ടി കിടന്നു.


കിലോയ്ക്ക് 25 രൂപ വരെ കിട്ടിയിരുന്ന കുമ്പളങ്ങ മറ്റ് മാര്ഗങ്ങളില്ലാതെ 2 രൂപയ്ക്ക് വില്ക്കേണ്ട ഗതികേടിലേക്ക് കര്ഷകരെത്തി. ഈ വിലയ്ക്ക് പോലും വാങ്ങിക്കാന് ആളില്ലാതെ വന്നതോടെയാണ് ഇനിയെന്തെന്ന ആലോചന ആരംഭിച്ചത്. കര്ഷകരെ ദു:ഖിച്ചിരിക്കാന് അനുവദിക്കാതെ താഹിസില്ദാര് ഡോ. ശ്രീപദും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ആലോചനക്ക് ഒപ്പം ചേര്ന്നു.

ഒടുവില് ഇബാനി ഫുഡ് ഇന്ഡസ്ട്രീയുടെ ഉടമായ യുവ വ്യവസായിയുമായി നടത്തിയ ചര്ച്ചക്കൊടുവില് കന്നഡികര്ക്ക് അധികം പരിചിതമില്ലാത്ത കുമ്പളങ്ങ പേഡ നിര്മാണം പരീക്ഷണാര്ത്ഥം ആരംഭിച്ചു.



മൂന്ന് ദിവസമാണ് ഒരു തവണ പേഡ ഉണ്ടാക്കാനാവശ്യമുള്ളത്. ദീര്ഘമായ നിര്മാണ സമയവും ആഗ്രക്കാര്ക്ക് മാത്രമെ രുചികരമായ ആഗ്ര പേഡ ഉണ്ടാക്കാനുള്ള രഹസ്യ കൂട്ട് അറിയു എന്ന മിഥ്യ വിശ്വാസവും കര്ണാടകയില് വ്യാവസായിക അടിസ്ഥാനത്തില് പേഡ നിര്മിക്കുന്നതിന് തടസ്സമായി.

കര്ഷകരുടെ കണ്ണീരൊപ്പാന് യുവ വ്യവസായി സന്നദ്ധമായതോടെ അന്ധവിശ്വാസങ്ങളെല്ലാം വഴിമാറി. തീര്ത്ഥഹള്ളിയില് ആഗ്ര പേഡയെ വെല്ലുന്ന രുചികരമായ കര്ഷക പേഡ രൂപം കൊണ്ടു . തീര്ത്ഥഹള്ളിയിലെ കുമ്പളങ്ങ കൊറോണാനന്തരം വ്യവസായിക അടിസ്ഥാനത്തില് ഇവിടെ തന്നെ പേഡ നിര്മിച്ച് മാര്ക്കറ്റ് ചെയ്യാനാണ് കര്ഷകരുടെ തീരുമാനം. കൊറാണ വന്നതോടെ ദുരിതത്തിലായ കേരളത്തിലെ കുമ്പള കര്ഷകര്ക്കും മധുര പ്രതീക്ഷ നല്കുകയാണ് ഈ കര്ഷക പേഡ .



from Kerala || Deshabhimani ​Online ​News https://ift.tt/35O0dxR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages