ഇ വാർത്ത | evartha
മരണം മൂന്നുലക്ഷം കഴിഞ്ഞു: അമേരിക്കയിൽ ഇന്നലെ മാത്രം മരിച്ചത് 1715 പേർ

കൊറോണ വൈറസ് ബാധിച്ച് ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. പുതിയ കണക്കുകൾ പ്രകാരം ലോകത്ത് ആകെ കോവിഡ് മൂലം 303,351 പേർ മരിച്ചിട്ടുണ്ട്. ഇതിനകം നാലരലക്ഷംപേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ലോക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. അമേരിക്കയിൽ ഇതുവരെ 86,912 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 1,715 പേർക്ക് ജീവൻ നഷ്ടമായി. 27,246 പേർക്കാണ് ഇന്നലെ ഒറ്റദിവസം കോവിഡ് ബാധിച്ചത്. യുഎസിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,457,593 ആയി ഉയർന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3cAN1Ph
via IFTTT
No comments:
Post a Comment