തൃശൂർ> ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെ പി എം എസ് സംസ്ഥാന ഉപദേശക സമിതി ചെയർമാനുമായ ടി വി ബാബു(63) അന്തരിച്ചു. ബിഡിജെഎസ് ജനറൽ സെക്രട്ടറി ടി വി ബാബു അന്തരിച്ചു
ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു മരണം. സംസ്കാരം വ്യാഴാഴ്ച പകൽ 3 ന് കുറുമ്പിലാവ് കോട്ടം പൊതുശ്മശാനത്തിൽ നടക്കും. എൽ ഡി എഫി നെ പ്രതിനിധീകരിച്ച് 2000 ൽ പഞ്ചായത്ത് പ്രസിഡണ്ടായും 2005 ൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായും ചുമതല നിർവ്വഹിച്ചു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നും, നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടിക നിയോജകമണ്ഡലത്തിൽ നിന്നും എൻ ഡി എ സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു.
ചാഴൂർ ഇഞ്ചമുടി മാട്ടുമ്മൽ തെക്കുംപാടൻ വേലായുധൻ്റെ മകനാണ്. മാലതിയാണ് ഭാര്യ. തമ്പാൻ, ബബിത, ബീന എന്നിവർ മക്കളാണ്. മരുമക്കൾ: അഖില, ജഗദീഷ്, സജീവ്.
from Kerala || Deshabhimani Online News https://ift.tt/2XlzLcM
via IFTTT
No comments:
Post a Comment