ആലപ്പുഴ> ‘ആഗോള ആരോഗ്യ സൂചികയിൽ 57ാം സ്ഥാനം മാത്രമുള്ള ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമായ കേരളം കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ ലോകരാജ്യങ്ങൾക്ക് മാതൃകയാകാൻ മുഖ്യ കാരണം പിണറായി വിജയൻ അമരക്കാരനായ സംസ്ഥാന ഗവർമെന്റിന്റെ ഭരണമികവ് തന്നെയാണ്. ഒപ്പം ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന്റെ നടപടികളും ശ്ലാഘിക്കാതെ വയ്യ’ ﹣-ക്രൈസ്തവ സാംസ്കാരിക മാസികയായ ‘ക്രൈസ്തവ ചിന്ത’യുടെ കൊറോണ പ്രത്യേകപതിപ്പിൽ
‘‘കൊറോണ പ്രതിരോധം﹣-പഴുതുകളടച്ചു മുന്നേറുന്ന പിണറായി സർക്കാർ’’ എന്ന കവർസ്റ്റോറി ആരംഭിക്കുന്നത് ഈ വാചകത്തോടെ.
‘കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുമെന്നു പ്രതീക്ഷിക്കുന്നു’ എന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് പ്രത്യേക ലേഖകൻ സന്ദീപ് വിളമ്പുകണ്ടം കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിവരിക്കുന്നത്.
ചൈനയിൽ കോവിഡ് വ്യാപകമായതോടെ ഏറ്റവും കൂടുതൽ വിദേശബന്ധമുള്ള സംസ്ഥാനം എന്ന നിലയിൽ വെറസ് കേരളത്തിലെത്താൻ വൈകിയില്ല. കേരളത്തിലെ ആരോഗ്യമേഖല അന്നുമുതൽ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. രോഗമുള്ളവരെ ചികിത്ിസിക്കാനും ാേഗ സാധ്യതയുള്ളവരെ ഐസൊലേഷനിലാക്കാനും സർക്കാർ ചെലവിൽ തന്നെ സംവിധാനം. രാജ്യം ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിനു ഒരു ദിവസം മുമ്പുതന്നെ സംസ്ഥാനം അടച്ചുപൂട്ടൽ നടപ്പാക്കി. പിന്നെ സൗജന്യ റേഷൻ, ക്ഷേമ പെൻഷൻ വീട്ടിൽ എത്തിക്കൽ, സമൂഹ അടുക്കള, ടെലി കൗൺസിലിങ് തെരുവിലുറങ്ങുന്നവർക്കുപോലും അഭയകേന്ദ്രവും ഭക്ഷണവും, അതിഥി തൊഴിലാളികൾക്ക് പ്രത്യേക കരുതൽ. ഇതൊക്കെ കേരളത്തിന്റെ മാത്രം സവിശേഷതകൾ എന്നു രണ്ടുപേജുകളിലായുളള കവർ സ്റ്റോറി വിവരിക്കുന്നു.
കൊറോണ കാലത്തെ കരുതൽപോലെ, കൃത്യമായ അകലംപാലിച്ചും ചുട്ടെടുത്ത അപ്പംപോലെ മിതത്വവും കനവുമുള്ള വാക്കുകളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനങ്ങൾ കൃത്യമായ വിവരം നൽകി ജനങ്ങളിൽ ആത്മവിശ്വാസമുണ്ടാക്കുന്നു.
വികസിത രാജ്യങ്ങളിൽ താമസിക്കുന്ന ഒട്ടുമിക്ക മലയാളികളും നമ്മുടെ ആരോഗ്യ സംവിധാനത്തെ വിലകുറച്ചു കണ്ടവരാണ്. എന്നാൽ ഇക്കുറി അതെല്ലാം പിണറായി തിരുത്തിക്കുറിച്ചു.
‘നമ്മുടെ നാട് തകർന്നുകൂട; അതിനെ തകർക്കാൻ ആരെയും അനുവദിച്ചുകൂടാ എന്ന വാശി കേരളീയർക്ക് വേണം’ എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രാവർത്തികമാക്കാൻ നമുക്കു ശ്രമിക്കാം. ഈ വേളയിൽ നമുക്ക് രാഷ്ട്രീയ വിയോജിപ്പുകൾ മറന്ന് സർക്കാരിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കാം. അഭിമാനിക്കാം.അനുസരിക്കാം. കോവിഡ് 19നെതുരത്താം. എന്ന വാചകത്തോടെയാണ് കവർ സ്റ്റോറി അവസാനിക്കുന്നത്.
സാമ്രാജ്യത്വ രാജ്യങ്ങൾ എല്ലാവിധത്തിലും ഒറ്റപ്പെടുത്തിയ ക്യൂബ ഇന്ന് ലോകത്തിന്റെ കോവിഡ് പ്രതിരോധത്തിൽ ചെറുതല്ലാത്ത പങ്കു വഹിക്കുന്നതിനെക്കുറിച്ച് ഐസിഎച്ച്ആർ റിട്ടയഡ് സീനിയർ ഫെലോ ഡോ. ഓമന റസൽ എഴുതിയ ലേഖനവും ഏപ്രിൽ മൂന്നിന്റെ ഈ ലക്കത്തിലുണ്ട്.
from Kerala || Deshabhimani Online News https://ift.tt/3e6N3jg
via IFTTT
No comments:
Post a Comment