ഇ വാർത്ത | evartha
പ്രചരിക്കുന്നത് കള്ളം, കിം ജോങ് ഉൻ പൂർണ്ണ ആരോഗ്യവാൻ: കിമ്മിൻ്റെ ആരോഗ്യ നില ഗുരുതരമാണെന്നുള്ള റിപ്പോർട്ടുകൾ തള്ളി ദക്ഷിണകൊറിയ

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിൻ്റെ ആരോഗ്യ നില ഗുരുതരമാണെന്നുള്ള റിപ്പോർട്ടുകൾ തള്ളി ദക്ഷിണകൊറിയ. കിം ജോങ് ഉന്നിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയാണ് രംഗത്തെത്തിയത്.
കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പാണ് നിഷേധിച്ചത്. കിം ജോങ് ഉൻ പൂർണ്ണ ആരോഗ്യവാനാണെന്ന് യോന്‍ഹാപ്പ് വ്യക്തമാക്കി. രു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് യോന്‍ഹാപ്പ് വാര്‍ത്ത പുറത്തുവിട്ടതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍. കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന വാര്‍ത്ത ദക്ഷിണ കൊറിയന്‍ പ്രദേശിക പത്രം പുറത്തുവിട്ടിരുന്നു.ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതോടെ കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3bqJSRM
via IFTTT
No comments:
Post a Comment