ദമ്മാം> കോവിഡ് -19 വ്യാപനത്തെ തുടർന്നു സൗദി അറേബ്യ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങൾക്ക് നവോദയകിഴക്കൻ പ്രവിശ്യ പിന്തുണ നൽകും. ഇതിന്റെ ഭാഗമായി ഓൺലൈനിൽ വിവരശേഖരണം ആരംഭിക്കും. അടിയന്തിര ചികിത്സ ആവശ്യമുള്ള കോവിഡ് ഇതര രോഗികൾ, സന്ദർശക വിസയിൽ എത്തി തിരിച്ചു പോകാൻ കഴിയാത്ത പ്രായമായവർ, നാട്ടിൽ പഠിക്കുന്ന വിദ്യാർഥികൾ , ഗർഭിണികൾ തുടങ്ങി നാട്ടിൽ പോകാൻ താല്പര്യമുള്ളവരുടെ വിവരശേഖരണം നടത്തി സർക്കാരിന് കൈമാറുകയാണ് ഉദ്ദേശിക്കുന്നത്.
ഗൂഗിൾ ഡോക്യൂമെന്റിൽ പ്രവാസി രെജിസ്ട്രേഷൻ ഫോം എന്ന പേരിലുള്ള ഫോറത്തിൽ പേര് , വയസ്സ് , മൊബൈൽ (സൗദി ) താമസസ്ഥലം (സൗദി) മൊബൈൽ നമ്പർ (ഇന്ത്യ) പാസ്സ്പോർട്ട് നമ്പർ , ഇഖാമ നമ്പർ , ജെണ്ടർ , ജില്ല, പഞ്ചായത്ത് , നാട്ടിലെ വിലാസം , കോവിഡ് സംബന്ധിച്ച വിവരങ്ങൾ , തിരിച്ചു പോകുന്നതിനുള്ള കാരണങ്ങൾ , പുറപ്പെടേണ്ടതും എത്തി ചേരേണ്ടതുമായ വിമാനത്താവളങ്ങളുടെ പേര് തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത് .
ശേഖരിക്കുന്ന വിവരങ്ങൾ കേരളസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി മുൻഗണനാക്രമത്തിൽ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായം ചെയ്യുകയാണ് നവോദയ ലക്ഷ്യമിടുന്നതെന്നു ഭാരവാഹികൾ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3cAxiPS
via IFTTT
No comments:
Post a Comment