കൊച്ചി > നിത്യഹരിത ഗാനങ്ങളുടെ ശില്പിയായ പ്രശസ്ത സംഗീത സംവിധായകന് എം കെ അര്ജുനന് (84) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ പാര്വതി മന്ദിരം വസതിയില് പുലര്ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുള്ളുരുത്തി ശ്മശാനത്തിൽ
ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള് ചിട്ടപ്പെടുത്തി. നാടകഗാനങ്ങള് ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം കെ അര്ജുനന് 1968 ല് "കറുത്ത പൗര്ണി' എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില് സജീവമായത്.
ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഈ വര്ഷവും കെപിഎസി, തിരുവനന്തപുരം സൗപര്ണിക തുടങ്ങിയ സമിതികള്ക്കുവേണ്ടി പാട്ടുകള് ചിട്ടപ്പെടുത്തി.
from Kerala || Deshabhimani Online News https://ift.tt/3aOoBRB
via IFTTT
No comments:
Post a Comment