തിരുവനന്തപുരം > ക്ഷാമമില്ലാതെ പൂത്തുലഞ്ഞ കണിക്കൊന്നയും പാടംനിറഞ്ഞ കണിവെള്ളരിയും തളികയിൽ നിറഞ്ഞു. അതിരില്ലാത്ത മഹാമാരിയുടെ കാലത്ത് മനുഷ്യനന്മയുടെ നിറക്കാഴ്ചയൊരുക്കി വിഷു. ആഘോഷങ്ങൾ വീട്ടകങ്ങളിലേക്ക് ഒതുങ്ങുമ്പോഴും മലയാളിക്ക് സമൃദ്ധിയുടെ വിഷുക്കണി. ഏറ്റുവാങ്ങിയ കൈനീട്ടം നാടിനായി കൈമാറി നാളെയുടെ തലമുറ പ്രതീക്ഷയുടെ പ്രകാശമായി.
അല്ലലില്ലാതെ വിഷു ആഘോഷിക്കാൻ സംസ്ഥാന സർക്കാർ സമയോചിതമായി നടപടി സ്വീകരിച്ചതിനാൽ എവിടെയും ഇല്ലായ്മയുടെ പഴങ്കഥ ഉയർന്നില്ല. ഏഴുമാസത്തെ ക്ഷേമപെൻഷനാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ വിതരണം ചെയ്തത്. അരക്കോടിയിലേറെ പേർക്ക് പെൻഷൻതുക അക്കൗണ്ടിലെത്തി. സഹകരണബാങ്കുകൾ തുക വീട്ടിലെത്തിച്ചു.
പച്ചക്കറിക്കൃഷി സംസ്ഥാനത്താകെ വിപുലമാക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ ഫലംകണ്ടുവെന്നതിന് തെളിവായി കർഷകരുടെ വിളവെടുപ്പ്. നിയന്ത്രണങ്ങൾ പാലിക്കുന്നതിനാൽ വിളവെടുപ്പ് ഉത്സവമായി മാറിയില്ലെങ്കിലും സംസ്ഥാനത്താകെ പ്രാദേശിക വിപണികളിൽ കാർഷികോൽപ്പന്നങ്ങളെത്തി. കാർഡുള്ളവർക്കും ഇല്ലാത്തവർക്കും ഭേദങ്ങളൊന്നുമില്ലാതെ സൗജന്യമായി ഭക്ഷ്യധാന്യങ്ങളെത്തിയപ്പോൾ 97 ശതമാനത്തോളം പേരാണ് റേഷൻ വാങ്ങിയത്. 17 ഇനങ്ങളടങ്ങിയ സൗജന്യ പലവ്യഞ്ജനക്കിറ്റുകളുടെ വിതരണം തുടരുകയാണ്.
തൊഴിലില്ലാതെ വരുമാനം നിലച്ചവരിൽ മറ്റ് ആനുകൂല്യം ലഭിക്കാത്തവർക്കെല്ലാം ആയിരം രൂപവീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പയ്ക്ക് അവസരമൊരുക്കിയത് വീട്ടമ്മമാർക്ക് ആശ്വാസത്തിന്റെ തുരുത്തായി.
from Kerala || Deshabhimani Online News https://ift.tt/2ycFsPA
via IFTTT
No comments:
Post a Comment