ഇ വാർത്ത | evartha
കൊറോണ ഭേദമായ വ്യക്തിക്ക് സ്വീകരണവും പാർട്ടിയും നൽകി: 14 പേർക്കെതിരെ കേസ്

കൊറോണ വൈറസ് ഭേദമായി തിരിച്ചെത്തിയ വ്യക്തിക്ക് സ്വീകരണവും പാർട്ടിയും നൽകിയ സംഭവത്തിൽ 14 പേർക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയില്‍ സിര്‍കാഴിയിലാണ് സംഭവം. കൊറോണ ഭേദമായി വീട്ടിലെത്തിയ 50 കാരന് സ്വീകരണവും പാര്‍ട്ടിയും ഒരുക്കിയ സംഭവത്തിലായിരുന്നു കേസ്. രോഗം ഭേദമായി എത്തിയ ആള്‍ക്കെതിരെയും കേസെടുത്തു.
ഡല്‍ഹിയില്‍ നിന്നും എത്തിയ ശേഷമാണ് സിര്‍കോഴി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയായി ഇയാള്‍ തിരുവാരൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. രോഗം പൂര്‍ണമായി ഭേദമായതിനെ തുടര്‍ന്ന് ഞായറാഴ്ച ആശുപത്രി വിട്ടു.
ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ ഇയാളെ സ്വീകരിക്കാനായി നിരവധി പേര്‍ ഒത്തുകൂടുകയായിരുന്നു. സുഹൃത്തുക്കളും പ്രദേശത്തുള്ളവരുമാണ് ഒത്തുകൂടിയത്. ആഘോഷിക്കാനായി പാര്‍ട്ടിയും ഒരുക്കി.
സ്വീകരണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അധികൃതര്‍ വിവരം അറിഞ്ഞു. തുടര്‍ന്ന് ലോക്ക്ഡൗണ്‍ ലംഘിച്ചതിന് 14 പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3exx5ip
via IFTTT
No comments:
Post a Comment