ദേവനന്ദയുടേത് കൊലപാതകം, പ്രതി ആര്? ; ഡൽഹി വർഗ്ഗീയ കലാപത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു: കലിയുഗ ജ്യോത്സ്യൻ്റെ പ്രവചനങ്ങൾ തുടരുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 8, 2020

ദേവനന്ദയുടേത് കൊലപാതകം, പ്രതി ആര്? ; ഡൽഹി വർഗ്ഗീയ കലാപത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു: കലിയുഗ ജ്യോത്സ്യൻ്റെ പ്രവചനങ്ങൾ തുടരുന്നു

ഇ വാർത്ത | evartha
ദേവനന്ദയുടേത് കൊലപാതകം, പ്രതി ആര്? ; ഡൽഹി വർഗ്ഗീയ കലാപത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു: കലിയുഗ ജ്യോത്സ്യൻ്റെ പ്രവചനങ്ങൾ തുടരുന്നു

കൊറോണയെക്കുറിച്ച് മാത്രമല്ല ദേവനന്ദയുടെ മരണത്തെ സംബന്ധിച്ചും ഡൽഹിയിലെ വർഗ്ഗീയ കലാപത്തെക്കുറിച്ചും കലിയഗ ജ്യോത്സ്യൻ സന്തോഷ് നായർക്ക് പ്രവചനങ്ങളുണ്ട്. ദേവനന്ദയുടെ മരണം സ്വാഭാവിക മരണമല്ലെന്നും അതൊരു കൊലപാതകമാണെന്നുമാണ് കലിയുഗ ജ്യോത്സ്യൻ എന്നു വിളിക്കുന്ന സന്തോഷ് നായരുടെ വാദം. കൊലയാളി സമർത്ഥമപായി ഒളിച്ചിരിക്കുകയാണെന്നും അയാളെ പുറത്തു കൊണ്ടുവരേണ്ടത് ലോകത്തിൻ്റെ ആവണശ്യമാണെന്നും ജ്യോത്സ്യൻ പറയുന്നു. 

തൻ്റെ 51 പ്രവചങ്ങളിൽ 10 എണ്ണം ശരിയായെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. അതിലൊന്നായിരുന്നു ഡൽഹിയിലെ  തീപിടുത്തം. യഥാർത്ഥത്തിൽ താൻ ഡൽഹിയിൽ തീപിടിക്കുമെന്നല്ല പറയാനുദ്ദേശിച്ചതെന്നും അവിടെ വർഗ്ഗീയ കലാപം നടക്കുമെന്നാണ് പറയാനിരുന്നതെന്നും സന്തോഷ് നായർ പറയുന്നു. 

കൊറോണ വൈറസ് ഏതൊക്കെ രാജ്യങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കും, ഈ ലോകം എന്ന ഈ ലോകം വിട്ടു പോകും എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് മറുപടിയും കലിയുഗ ജോത്സ്യൻ എന്ന് സ്വയം വിളിക്കുന്ന ഡോ.  സന്തോഷ് നായർ തന്നിരുന്നു. നിപ്പ വൈറസിൻ്റെ ഉത്ഭവവും വ്യാപനവും താൻ മുമ്പ് പ്രവചിച്ചതാണെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്. 

കൊറോണ വൈറസ് ഇന്ത്യയ്ക്കകത്ത് കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കില്ലെന്നാണ് ജോത്സ്യൻ പറയുന്നത്. ഈ വൈറസ് ബസ് 10 ഡിഗ്രിക്കും 30 ഡിഗ്രിക്ക് ഇടയിലാണ് വസിക്കുന്നതെന്നും പ്രചരണം നടത്തുന്നുണ്ട്. ഒരിക്കലും ഭയപ്പെടരുതെന്നും ഭയപ്പെട്ടാൽ ശരീരത്തിന് പ്രതിരോധ ശേഷി കുറയുന്നു അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. 

ഗൾഫു രാജ്യങ്ങളിൽ താമസിക്കുന്നവർക്കും ഭയപ്പെടേണ്ട ആവശ്യമില്ലെന്നാണ് ജ്യോത്സ്യൻ പറയുന്നത്. ഗൾഫ് രാജ്യങ്ങളിൽ ചൂട് കൂടുതലായതിനാൽ കൊറോണ വൈറസ് ഇവിടെയും ഭയപ്പെടുത്തില്ല. തണുപ്പു രാജ്യങ്ങളിൽ താമസിക്കുന്നവർ മാത്രം കൊറോണാ വൈറസിനെ ഭയന്നാൽ മതിയെന്ന വാദവും ജോത്സ്യൻ ഉയർത്തുന്നുണ്ട്. ടി പി സെൻകുമാർ പറയുന്നതുപോലെ ആരോഗ്യവിദഗ്ധർക്കുപോലും അറിവില്ലാത്ത കാര്യങ്ങളാണ് ജോത്സ്യൻ പറയുന്നതെങ്കിലും അതിന് ആധികാരികതയ്ക്കായി സർക്കാറിനെയും ഇദ്ദേഹം കൂട്ടുപിടിക്കുന്നുണ്ട്.  ഭയപ്പെടാതെ ഭരണകൂട സംവിധാനങ്ങളിൽ നിന്നും ആരോഗ്യവകുപ്പിൽ നിന്നുമൊക്കെ ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് കഴിഞ്ഞാൽ മതിയെന്നും ജോത്സ്യൻ പറയുന്നു.  

2020 ഏപ്രിൽ അവസാനത്തോടെ കൂടി കൊറോണ വൈറസ് ഈ ലോകം വിട്ടു പോകുമെന്നും അദ്ദേഹം പറയുന്നു . നിപ്പാ വൈറസിൻ്റെ വരവും പോക്കും താൻ കൃത്യമായി പ്രവചിച്ചതാണെന്നും  അക്കാര്യം അണുകിട തെറ്റിയിട്ടില്ലെന്നും ജോത്സ്യൻ പറയുന്നുണ്ട്. കൊറോണ ബാധിച്ച് ലോകത്ത് 6000 പേർക്കകത്തുമാത്രമേ മരിക്കുള്ളുവെന്നും ഇദ്ദേഹം പ്രവചിക്കുന്നുണ്ട്.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3aFkxCC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages