തലശേരി> ഓട്ടോറിക്ഷ മറിഞ്ഞ് തലക്ക് ഗുരുതര രിക്കേറ്റ ഒന്നാംക്ലാസ് വിദ്യാർഥി ചൊക്ലി മേക്കുന്നിലെ നവതേജ് (6) മരിച്ചു. മേക്കുന്ന് മാനസത്തിൽ കാട്ടീന്റവിട ബൈജുവിന്റെയും നിഷയുടെയും മകനാണ്.സ്കൂൾ വിദ്യാർഥികളുമായി പോയിരുന്ന ഓട്ടോ
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ചൊക്ലി മേക്കുന്ന് തേങ്ങാക്കൂടയിൽ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. 12പേർക്ക് പരിക്കേറ്റിരുന്നു.
കണ്ണൂർ ചാലയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന നവതേജ് തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. നിടുമ്പ്രം രാമകൃഷ്ണ സ്കൂൾ വിദ്യാർഥിയാണ് പരിക്കേറ്റ കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിരുന്നു. തിങ്കളാഴ്ച പകൽ 11ന് മേക്കുന്നിൽ പൊതുദർശനത്തിന് ശേഷം പകൽ 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
from Kerala || Deshabhimani Online News https://ift.tt/39qPDh2
via IFTTT
No comments:
Post a Comment