കോടതിവിധി രാഷ്ട്രീയമായും നിയമപരമായും നേരിടും: എസ്എഫ്ഐ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 1, 2020

കോടതിവിധി രാഷ്ട്രീയമായും നിയമപരമായും നേരിടും: എസ്എഫ്ഐ

തിരുവനന്തപുരം > കലാലയങ്ങളിൽ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയ ഹൈക്കോടതി വിധി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എസ്എഫ്ഐ. വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുത്തത് നിരവധി പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ഫലമായാണ്. സമരങ്ങൾ അരുത് എന്ന് വിധി കൽപ്പിക്കുമ്പോൾ വിദ്യാർത്ഥികളുടെ അവകാശങ്ങൾ എങ്ങനെ നേടിയെടുക്കുമെന്നത് ഒരു ചോദ്യമായി ബാക്കി നിൽക്കുകയാണ്.

നിലവിൽ വന്നിരിക്കുന്ന കോടതി വിധിക്കെതിരെ അപ്പീൽ നൽകും. വിദ്യാർത്ഥികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പോലും ഹനിക്കപ്പെടുന്ന സാഹചര്യമാണ് പല ക്യാമ്പസുകളിലും ഈ വിധിയുടെ പശ്ചാത്തലത്തിൽ രൂപപ്പെട്ടു വരുന്നത്. വിദ്യാർത്ഥികളുടെ ജനാധിപത്യ പ്രവർത്തനങ്ങളുടെ ആവശ്യകതയെ സംബന്ധിച്ച് സംസ്ഥാന വ്യാപകമായി കലാലയങ്ങളിൽ വിവിധ ക്യാംപയിനുകൾ ഏറ്റെടുക്കുമെന്നും വിദ്യാർത്ഥികൾക്ക് അഭിപ്രായം പറയാനും സമരം സംഘടിപ്പിക്കാനുള്ള അവകാശത്തിനായി നിയമ പോരാട്ടം നടത്തുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് സെക്രട്ടറി കെ എം സച്ചിൻ ദേവ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2VAhpDZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages