അടൂർ > ആർഎസ്എസ് നടത്തുന്ന അടൂർ ചേന്നംപള്ളി സ്വാമി വിവേകാനന്ദ ആശ്രമത്തിൽ മർദനമേറ്റ കുട്ടികൾക്ക് പറയാനുള്ളത് സങ്കടജീവിതം. അമ്മയുടെ മരണശേഷം അച്ഛൻ ഉപേക്ഷിച്ച നാലുമക്കളിൽ ഒരാളാണ് മർദനമേറ്റ ബിജിൻകുമാർ. മറ്റുള്ളവർക്ക് പറയാനുള്ളതും നിസ്സഹായതയുടെ കഥകള്. നാടും വീടുമറിയാത്ത 17കാരൻ വിശാൽ ഒന്നര വയസുള്ളപ്പോഴാണ് ആശ്രമത്തിലെത്തിയത്. വിശാലിനെയും ഇവർ തല്ലിച്ചതച്ചു. മുത്തച്ഛനും അമ്മയും ഉപേക്ഷിച്ചതോടെ ആശ്രമത്തിലെത്തിയതാണ് അഭിജിത്ത്. ഈ കുട്ടിയുടെ തല തല്ലിപ്പൊളിച്ചു. ഉറ്റവരില്ലാതെ ആശ്രമത്തിലെത്തിയ ശ്രീരാജിനും പൊതിരെ തല്ല് കിട്ടി. ഇത് മൂന്നാം തവണയാണ് പുറത്തുനിന്ന് വരുന്നവർ ആശ്രമത്തിൽ കയറി മർദിക്കുന്നതെന്ന് കുട്ടികൾ പറഞ്ഞു. കുട്ടികൾക്ക് സംരക്ഷണമൊരുക്കി ജില്ലാ ശിശുക്ഷേമ സമിതി അധികൃതർ ആശുപത്രിയിൽ തന്നെയുണ്ട്.
മർദനം അനാശാസ്യം ചോദ്യംചെയ്തതിന്
“പ്രാർഥനകഴിഞ്ഞ് മുറിയിൽനിന്ന് പുറത്തിറങ്ങാനൊരുങ്ങിയ കുട്ടികളോട് മുറിയിൽതന്നെ ഇരിക്കാനും ഒരു കാര്യം പറയാനാണെന്നും ആശ്രമ മേൽനോട്ടക്കാരനായ പി എൻ വിജയനും പഴകുളം സ്വദേശി ഉണ്ണിയും പറഞ്ഞു. കുറച്ചു കുട്ടികൾ തിരികെ മുറിയിൽ തന്നെ ഇരുന്നു. പറഞ്ഞാൽ കേൾക്കില്ല അല്ലേ എന്നാക്രോശിച്ച് ഉണ്ണി മുട്ടുമടക്കി കുട്ടികളെ മർദിക്കാനൊരുങ്ങി. ഇതുതടഞ്ഞവരെ എട്ടോളം വരുന്ന സംഘം ക്രൂരമായി മർദിക്കുകയും കസേര ഉപയോഗിച്ച് തലയ്ക്കടിക്കുകയുമാണ് ചെയ്തത്‘–- തലയ്ക്ക് ഏഴ് തുന്നലുള്ള വിശാൽകുമാർ പറഞ്ഞു. ആശ്രമം നടത്തിപ്പിന്റെ മറവിൽ നടക്കുന്ന അനാശാസ്യ പ്രവർത്തനം കുട്ടികൾ മൊബൈലിൽ പകർത്തിയത് മനസിലാക്കിയ പി എൻ വിജയനും മറ്റും വീഡിയോ പകർത്തിയ മൊബൈൽ ആവശ്യപ്പെട്ടെങ്കിലും കുട്ടികൾ നൽകിയില്ല. ഇതിലുള്ള പകയാണ് മർദനത്തിന് കാരണമെന്ന് ബിജിൻകുമാർ പറയുന്നു. ആയുധപരിശീലനത്തിന് നിർബന്ധിച്ച് പങ്കെടുപ്പിക്കാനുള്ള ശ്രമത്തെ ചോദ്യം ചെയ്തതും മർദിക്കാനിടയായെന്ന് അടൂർ ജനറൽ ആശുപത്രിയിൽ കഴിയുന്ന കുട്ടികൾ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2vuvNTy
via IFTTT
No comments:
Post a Comment