മദ്യപിച്ച് വാഹനമോടിച്ച് സീരിയൽ നടി; ആറ്റുകാൽ പൊങ്കാലയ്ക്കു പോയ നാലുസ്ത്രീകളെ ഇടിച്ചിട്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 9, 2020

മദ്യപിച്ച് വാഹനമോടിച്ച് സീരിയൽ നടി; ആറ്റുകാൽ പൊങ്കാലയ്ക്കു പോയ നാലുസ്ത്രീകളെ ഇടിച്ചിട്ടു

ഇ വാർത്ത | evartha
മദ്യപിച്ച് വാഹനമോടിച്ച് സീരിയൽ നടി; ആറ്റുകാൽ പൊങ്കാലയ്ക്കു പോയ നാലുസ്ത്രീകളെ ഇടിച്ചിട്ടു

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയൽ താരം അറസ്റ്റിലായി. കഴിഞ്ഞ ദിവസം പുലർച്ചേ രണ്ടരയോടെയാണ് സംഭവം. തിരുവനന്തപുരം ചൂഴാറ്റുകോട്ട സ്വദേശിയും സീരിയൽ താരവുമായ ചിത്രലേഖയാണ് അറസ്റ്റിലായത്. 

കാട്ടാക്കട വീരണകാവിൽ നിന്ന് രണ്ട് ആക്‌ടീവ സ്‌കൂട്ടറുകളിൽ പൊങ്കാലയിടാൻപോയ നാല് പേരെയാണ് ഇടിച്ചിട്ടത്. രണ്ട് ഇരുചക്രവാഹനങ്ങളിലായാണ് ഇവർ വന്നത്. നേമം പൂഴിക്കുന്നിൽ വച്ചായിരുന്നു അപകടം. ഒരു സ്ത്രീയുടെ കാലിന് പൊട്ടലുണ്ട്. മൂന്ന് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാല് പേരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

ഇടിയുടെ ആഘാതത്തിൽ പൊങ്കാല തയാറാക്കാനായി കൊണ്ടുപോയ സാധനങ്ങളെല്ലാം റോഡിലേക്ക് തെറിച്ചു. ചിത്രലേഖ കാറിൽ നിന്ന് പുറത്തിറാങ്ങാനാകാത്ത തരത്തിൽ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും നാക്ക് കുഴഞ്ഞാണ് സംസാരിച്ചതെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കി.  അപകട സ്ഥലത്ത് നേമം പൊലീസ് എത്തിയെങ്കിലും വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഒപ്പമില്ലാത്തതിനാൽ ചിത്രലേഖയെ കസ്റ്റഡിയിലെടുത്തില്ല. 

ഇതിനിടെ തന്നെ രക്ഷപ്പെടുത്തണമെന്ന് ചിത്രലേഖ പൊലീസിനോടും നാട്ടുകാരോടും അഭ്യർത്ഥിക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂറിനുശേഷം വനിതാ പൊലീസെത്തി ചിത്രലേഖയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2vaV0SY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages