യൂടൂബില്‍ പെണ്‍കുട്ടികള്‍ക്ക് കളരി പരിശീലനമൊരുക്കി യുവജനക്ഷേമബോര്‍ഡ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 27, 2020

യൂടൂബില്‍ പെണ്‍കുട്ടികള്‍ക്ക് കളരി പരിശീലനമൊരുക്കി യുവജനക്ഷേമബോര്‍ഡ്

തിരുവനന്തപുരം > കൊറോണ കാലത്തെ അതിജീവിക്കാനും സാമൂഹികമായ ഒറ്റപ്പെടലിനോട് സമരസപ്പെടാനും പരീശീലനത്തിന്റെയും ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന യുവജനക്ഷേമബോര്ഡ് മുന്പ് നടപ്പാക്കിയ പെണ്കരുത്ത് പദ്ധതി യൂടൂബ് വഴി പരിശീലിപ്പിക്കുന്നത്. കോളേജ് വിദ്യാര്ഥിനികള്ക്ക് ആത്മവിശ്വാസവും മാനസിക-ശാരീരിക കരുത്തും വര്ധിപ്പിക്കാന് കളരി പരിശീലനമൊരുക്കിയ പദ്ധതിയാണ് പെണ്കരുത്ത്. ഇതില് പങ്കെടുത്ത വിദ്യാര്ഥിനികള് വീട്ടില് വച്ച് അവരവരുടെ ആയോധന മുറകളുടെ പ്രകടനം നടത്തുകയും അതിന്റെ യുട്യൂബ് വീഡിയോയുടെ ലിങ്ക് യുവജനക്ഷേമബോര്ഡിന്റെ ഫെയ്സ്ബുക്ക് പേജിലെ പെണ്കരുത്ത് എന്ന പോസ്റ്റില് കമന്റിനോടൊപ്പം ഇടാവുന്നതാണ്. ഓരോ ദിവസവും നടത്തേണ്ട പരിശീലന മുറകള് ഇന്ന് (ശനിയാഴ്ച) മുതല് യുവജനക്ഷേമബോര്ഡ് യുട്യൂബ് ചാനലില് അപ് ലോഡ് ചെയ്യുന്നതാണ്.പെണ്കരുത്ത് പരീശീലനത്തില് പങ്കെടുക്കാത്ത യുവതികള്ക്കും ഈ ചലഞ്ചില് പങ്കെടുക്കാം. പരിശീലനത്തിലൂടെ ശാരീരികവും മാനസികവുമായ കരുത്തും ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള അറിവും നേടിയ വിദ്യാര്ഥിനികള് ഇവ യൂട്യൂബിലൂടെ പങ്ക് വയ്ക്കുമ്പോള് അത് കാണുന്നവരിലേക്കും ആത്മവിശ്വാസം പ്രസരിപ്പിക്കാനാവും എന്ന തിരിച്ചറിവിലാണ് ഇത്തരം ഒരു ഫോളോഅപ്പ് യുവജനക്ഷേമബോര്ഡ് ഒരുക്കുന്നതെന്ന് ബോര്ഡ് വൈസ് ചെയര്മാന് പി.ബിജു പറഞ്ഞു. താഴെകാണുന്ന ലിങ്കിലാണ് പെണ്കുട്ടികള് വീഡിയോ അപ്പ് ലോഡ് ചെയ്യേണ്ടത്.
https://www.facebook.com/KSYWBOfficial/
https://www.youtube.com/channel/UCsxLZ2QlNwmlaecWNEhwqMQ/

from Kerala || Deshabhimani ​Online ​News https://ift.tt/2JnCuKC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages