ആര്‍ബിഐ പ്രഖ്യാപിച്ച വായ്‌പാ തിരിച്ചടവ് മൊറട്ടോറിയം സഹകരണ ബാങ്കുകള്‍ക്കും ബാധകം: കടകംപള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 27, 2020

ആര്‍ബിഐ പ്രഖ്യാപിച്ച വായ്‌പാ തിരിച്ചടവ് മൊറട്ടോറിയം സഹകരണ ബാങ്കുകള്‍ക്കും ബാധകം: കടകംപള്ളി

തിരുവനന്തപുരം > കൃത്യമായി തിരിച്ചടവ് നടത്തി വരുന്ന വായ്പാ അക്കൗണ്ടുകളില് 2020 മാര്ച്ച് 1 മുതല് മെയ് 31 വരെ 3 മാസക്കാലത്തേക്ക് റിസര്വ് ബാങ്ക് അനുവദിച്ചിട്ടുള്ള മൊറട്ടോറിയം സഹകരണ ബാങ്കുകളിലും (കേരള ബാങ്ക്, അര്ബന് സഹകരണ ബാങ്കുകള്) ലഭ്യമാകുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. സംസ്ഥാന സര്ക്കാര് പ്രഖ്യാപിച്ചിട്ടുള്ള ‘ നവകേരളീയം കുടിശിക നിവാരണം’ – ഒറ്റത്തവണ തീര്പ്പാക്കല് പദ്ധതി പ്രകാരമുള്ള ആനുകൂല്യം 2020 മാര്ച്ച് 31 വരെ അനുവദിക്കും. ഒറ്റത്തവണയായി വായ്പാ തിരിച്ചടവിന് തയ്യാറെടുത്തിട്ടുള്ള എല്ലാ ഉപഭോക്താക്കളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു മന്ത്രി അഭ്യര്ഥിച്ചു. ആവശ്യമെന്ന് കണ്ടാല് ഒറ്റത്തവണ തീര്പ്പാക്കല് പദ്ധതി കോവിഡ് 19 പ്രതിസന്ധി അവസാനിച്ച ശേഷം വീണ്ടും ആരംഭിക്കും.

from Kerala || Deshabhimani ​Online ​News https://ift.tt/2JjENOu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages