കുവൈത്തിൽ നടപടികള്‍ കടുപ്പിച്ചു; നിരീക്ഷണം ലംഘിച്ചാൽ നാടുകടത്തും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 13, 2020

കുവൈത്തിൽ നടപടികള്‍ കടുപ്പിച്ചു; നിരീക്ഷണം ലംഘിച്ചാൽ നാടുകടത്തും

മനാമ> കോവിഡ് പ്രതിരോധത്തിന് ശക്തമായ നടപടികളുമായി കുവൈത്ത്. 14 ദിവസത്തെ ഗാർഹിക നിരീക്ഷണം (ഹോം ക്വാറന്റൈൻ) ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിൽ 12 മുതൽ 26 വരെ എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചു.

ഫെബ്രുവരി 27 നുശേഷം രാജ്യത്ത് വന്ന വിദേശ തൊഴിലാളികൾക്ക് ഗാർഹിക ഏകാന്തവാസമായാണ് കണക്കാക്കുക. ഇത് പ്രവാസികൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. പിടിക്കപ്പെട്ടാൽ അവരെ നാടുകടത്തും.

രാജ്യത്ത് ആളുകൾ ഒത്തുചേരുന്ന എല്ലാ പരിപാടികളും ഒഴിവാക്കി. ജുമുഅ നമസ്കാരം താൽക്കാലികമായി നിർത്തിവച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെള്ളിയാഴ്ച പ്രാർഥന വീട്ടിൽ നിർവഹിക്കാൻ മന്ത്രാലയം നിർദേശിച്ചു.

പൊതു പാർക്കുകൾ, ബീച്ചുകൾ, നടപ്പാതകൾ തുടങ്ങിയ എല്ലാ പൊതുഇടങ്ങളും അടച്ചിടാൻ കുവൈത്ത് തീരുമാനിച്ചു. വലിയ വ്യാപാര കേന്ദ്രമായ ഫ്രൈഡേ മാർക്കറ്റ്, ജിംനേഷ്യകൾ, സിനിമാഹാളുകൾ, വിവാഹ പാർടി ഹാൾ, കോഫി ഷോപ്പ്, റെസ്റ്റോറന്റ് എന്നിവയും അടച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാണിജ്യ വിമാനങ്ങൾക്കുള്ള വിലക്ക് വെള്ളിയാഴ്ച രാത്രി നിലവിൽ വന്നു.

20 പുതിയ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തതോടെ കുവൈത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം വെള്ളിയാഴ്ച നൂറിലെത്തി.



from Kerala || Deshabhimani ​Online ​News https://ift.tt/3cRTaHD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages