കാണാതായ 3 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു; കടലിൽ തിരച്ചിൽ തുടരുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 13, 2020

കാണാതായ 3 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു; കടലിൽ തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം> വിഴിഞ്ഞത്തുനിന്നും വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം കാണാതായ 3 പെൺകുട്ടികളിൽ ഒരാളിന്റെ മൃതദേഹം രാത്രിയോടെ അടിമലത്തുറ ഭാഗത്തെ കടലിൽ നിന്നു കണ്ടെടുത്തു. ശേഷിച്ച രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു.കൂട്ടുകാരുമായ 3 പേരെയാണ് കണാതായത്. ഇവർ തിരയിൽപെടുകയായിരുന്നു എന്ന് സംശയിക്കുന്നു.

കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം വട്ടവിള വീട്ടിൽ പരേതനായ സുരേന്ദ്രന്റെ മകൾ നിഷ(20)യുടെ മൃതദേഹമാണ കോസ്റ്റൽ പൊലീസ് സംഘം കണ്ടെടുത്തത്. സമീപവാസികളായ ഷാരു ഷമ്മി (17), ശരണ്യ(20) എന്നിവരെയാണ് കണ്ടെത്താനുള്ളത്. നിഷയും ശരണ്യയും ബിബിഎ വിദ്യാർഥിനികളും ഷാരു ഷമ്മി പ്ലസ് ടു വിദ്യാർഥിനിയാണ്.

നിഷയുടെ സ്കൂട്ടർ, മൊബൈൽ ഫോൺ എന്നിവയും ശരണ്യ, ഷാരു എന്നിവരുടെ ചെരിപ്പുകളും ബാഗുകളും തൊപ്പികളും തീരത്തുനിന്ന്പോലീസ് കണ്ടെടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് വിദ്യാർഥിനികൾ സ്കൂട്ടറിൽ അടിമലത്തുറ കടൽത്തീരത്തേക്ക് പോയതെന്ന് വീട്ടുകാർ പോലീസിനോട് പറഞ്ഞു. വൈകീട്ട് ആറുമണിയായിട്ടും ഇവരെ കാണാത്തതിനെ തുടർന്ന് നിഷയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചുവെങ്കിലും ഫോണെടുത്തില്ല. ഇതേ തുടർന്ന് സന്ധ്യയോടെ നിഷയുടെ ബന്ധു ആനന്ദ് വിഴിഞ്ഞം പോലീസിൽ പരാതി നൽകി.

പിന്നീട് കടലിലൂടെ പെൺകുട്ടിയുടെ മൃതദേഹം ഒഴുകിപ്പോകുന്നതായി അടിമലത്തുറ കടപ്പുറത്ത് ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളി ലൈഫ് ഗാർഡിനെ അറിയിച്ചു. ഇതേ തുടർന്ന് വിഴിഞ്ഞം കോസ്റ്റൽ എസ്. ഐ. ഇ.ഷാനിബാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിങ് ബോട്ടിലെത്തി മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു.

നിഷയുടെ അമ്മ ഇന്ദു. സഹോദരി :വർഷ



from Kerala || Deshabhimani ​Online ​News https://ift.tt/39LvKBE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages