തിരുവനന്തപുരം > കോവിഡ് 19 വ്യാപനം തടയുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശങ്ങൾ അംഗീകരിച്ച്, പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ എല്ലാ ബാങ്ക് ജീവനക്കാരും രംഗത്തിറങ്ങണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) അഭ്യർത്ഥിച്ചു.
ബാങ്ക് ശാഖകളിൽ പല മേഖലകളിലെയും പല പ്രദേശങ്ങളിലെയും നിരവധിയാളുകൾ വന്നു പോകുന്ന സ്ഥലമാണ്. കൗണ്ടറുകളിലുടെ, പ്രത്യേകിച്ച് കറൻസി, ചെക്കുകൾ എന്നിവ കൈകാര്യം ചെയ്യുന്ന കൗണ്ടറുകളിലൂടെ രോഗവ്യാപനത്തിന് ഏറെ സാധ്യതയുണ്ട്. പല ബാങ്കുകളും അതിനുള്ള മുൻകരുതലെടുക്കണമെന്ന നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
ധാരാളം ആളുകൾ എത്തുന്ന സ്ഥലം എന്ന നിലയിൽ ഇടപാടുകാർ ശാഖകളിൽ കയറുന്നതിന് മുൻപ് അവർക്ക് കൈകൾ വെള്ളവും സോപ്പും ഉപയോഗിച്ചോ സാനിട്ടൈസർ ഉപയോഗിച്ചോ അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യം എല്ലാ ബാങ്ക് ശാഖകൾക്ക് മുന്നിലും ഒരുക്കണം. എല്ലാ എടിഎമ്മുകളിലും സാനിട്ടൈസർ സൗകര്യം ഒരുക്കണം. "ബ്രേക്ക് ദി ചെയിൻ' പദ്ധതി വിജയകരമാക്കിയാൽ രോഗം പടർന്നു പിടിക്കുന്നത് തടഞ്ഞ് നിർത്താനാകും. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ബാങ്ക് ശാഖകൾ അണുവിമുക്തമാക്കാനും അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണം. ജീവനക്കാർ ക്വാറൻ്റയിനിൽ പ്രവേശിക്കാൻ നിർബന്ധിതരായാൽ അവർക്ക് പ്രത്യേക അവധി നൽകാനും അധികാരികൾ തയ്യാറാകണം. പ്രസിഡന്റ് ടി നരേന്ദ്രൻ ജനറൽ സെക്രട്ടറി എസ് എസ് അനിൽ എന്നിവർ അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2Uhos2a
via IFTTT
No comments:
Post a Comment