തിരുവനന്തപുരം> സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയുടെ ഭാഗമായി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയേക്കും . ഏപ്രില് എട്ട് വരെ നടത്താനിരുന്ന സമ്മേളനം ഇന്നത്തോടെ അവസാനിപ്പിക്കുവാനാണ് കാര്യോപദേശക സമിതി തീരുമാനം എടുത്തിരിക്കുന്നത്.
ഇന്ന് ചേര്ന്ന കാര്യോപദേശക സമിതിയില് മുഖ്യമന്ത്രി നിര്ദ്ദേശിച്ച പ്രധാന കാര്യം കൊവിഡ് ജാഗ്രതയില് നില്ക്കുന്ന സമയത്ത് നിയമസഭാ സമ്മേളനവുമായി മുന്നോട്ടുപോകുന്നത് ശരിയല്ല എന്നായിരുന്നു. എന്നാല് രാജ്യസഭയും ലോക്സഭയും തുടരുന്നുണ്ട്, വിവിധ നിയമസഭകള് ചേരുന്നുണ്ട്. അതിനാല് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടതില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
from Kerala || Deshabhimani Online News https://ift.tt/3aSGGxC
via IFTTT
No comments:
Post a Comment