കോവിഡ് 19: നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 12, 2020

കോവിഡ് 19: നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച

തിരുവനന്തപുരം> സംസ്ഥാനത്ത് കൊറോണ ബാധ ആശങ്ക ഉയര്ത്തുന്ന പശ്ചാത്തലത്തില് നിയമസഭയില് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില് ചര്ച്ച പുരോഗമിക്കുന്നു. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.

പ്രതിപക്ഷത്തെ പൂര്ണമായി വിശ്വാസത്തിലെടുത്തുതന്നെയാണ് സര്ക്കാര് മുന്നോട്ടുപോകുന്നതെന്ന് ചര്ച്ചയില് പങ്കെടുത്ത് രാജു എബ്രഹാം എംഎല്എ പറഞ്ഞു. ഇതൊരു മൂന്നാം ലോകമഹായുദ്ധമാണ്. രോഗമുണ്ടായ സ്ഥലങ്ങളില് മാസ്ക് വിതരണം ചെയ്യണം. ഒറ്റക്കെട്ടായി നില്ക്കണമെന്നും അതില് വിള്ളലുണ്ടാവരുതെന്നും രാജു എബ്രഹാം പറഞ്ഞു.

രോഗികളെ നിരീക്ഷിക്കുന്നതിൽ സർക്കാരിന് വിഴ്ച വന്നുവെന്നും ആരോഗ്യവകുപ്പ് പരാജയമാണെന്നും മുനീർ ആരോപിച്ചു. സർവകക്ഷി യോഗം വിളിക്കണമെന്നും മുനീർ പറഞ്ഞു.

അതേസമയം, കോവിഡ് 19 ആശങ്ക ഉയര്ത്തുന്ന പശ്ചാത്തലത്തില് നിയമസഭ വെട്ടിച്ചുരുക്കിയേക്കും. ഏപ്രില് എട്ട് വരെ നടത്താനിരുന്ന സമ്മേളനം ഇന്നത്തോടെ അവസാനിപ്പിക്കുവാനാണ് കാര്യോപദേശക സമിതി തീരുമാനം എടുത്തിരിക്കുന്നത്.

ഇന്ന് ചേര്ന്ന കാര്യോപദേശക സമിതിയില് മുഖ്യമന്ത്രി നിര്ദ്ദേശിച്ച പ്രധാന കാര്യം കൊവിഡ് ജാഗ്രതയില് നില്ക്കുന്ന സമയത്ത് നിയമസഭാ സമ്മേളനവുമായി മുന്നോട്ടുപോകുന്നത് ശരിയല്ല എന്നായിരുന്നു. എന്നാല് രാജ്യസഭയും ലോക്സഭയും തുടരുന്നുണ്ട്, വിവിധ നിയമസഭകള് ചേരുന്നുണ്ട്. അതിനാല് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടതില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.






from Kerala || Deshabhimani ​Online ​News https://ift.tt/2U1nOFL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages