ഇ വാർത്ത | evartha
ബാഗ്ദാദില്‍ വീണ്ടും ആക്രമണം അഴിച്ചുവിട്ട് യുഎസ്; ഇറാന് പൗരസേനയിലെ ആറുപേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ബാഗ്ദാദില്‍ വീണ്ടും ആക്രമണം നടത്തി യുഎസ് സൈന്യം.ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഇറാന്റെ പിന്തുണയുള്ള ഇറാഖ് പൗരസേനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡില്‍ പൗരസേന അംഗങ്ങള്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച ബഗ്ദാദ് വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെഉന്നത സൈനിക ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ട് 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ആക്രമണം. പൗരസേനയിലെ മുതിര്‍ന്ന കമാന്‍ഡറെ ലക്ഷ്യമിട്ടാണ്
യുഎസ് ആക്രമണം നടത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2ujcGuP
via IFTTT
No comments:
Post a Comment