മുഖം മൂടിയണിഞ്ഞ ഭീരുക്കള്‍ ശിക്ഷിക്കപ്പെടുന്നതുവരെ രാജ്യം ഉറങ്ങില്ല; ജെഎന്‍യു ആക്രമത്തില്‍ പ്രതികരിച്ച് ടൊവിനോ തോമസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 6, 2020

മുഖം മൂടിയണിഞ്ഞ ഭീരുക്കള്‍ ശിക്ഷിക്കപ്പെടുന്നതുവരെ രാജ്യം ഉറങ്ങില്ല; ജെഎന്‍യു ആക്രമത്തില്‍ പ്രതികരിച്ച് ടൊവിനോ തോമസ്

ഇ വാർത്ത | evartha
മുഖം മൂടിയണിഞ്ഞ ഭീരുക്കള്‍ ശിക്ഷിക്കപ്പെടുന്നതുവരെ രാജ്യം ഉറങ്ങില്ല; ജെഎന്‍യു ആക്രമത്തില്‍ പ്രതികരിച്ച് ടൊവിനോ തോമസ്

തൃശൂര്‍: ജെഎന്‍യുവില്‍ വിദ്യാര്‍ഥികളെ യും അധ്യാപകരെയും മുഖം മൂടിയണിഞ്ഞ ഗുണ്ടകള്‍ ആക്രമിച്ച വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടതിനു ശേഷവും ഭരണസംവിധാനങ്ങള്‍ നിഷ്‌ക്രിയരായി ഇരിക്കുന്നുവെങ്കില്‍ രാജ്യത്തിന് സാരമായി എന്തോ സംഭവിച്ചിട്ടുണ്ട്. മുഖം മൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നതുവരെ രാജ്യം ഇനി ഉറങ്ങില്ലെന്നും ടൊവിനോ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

” When the students of a premier university get attacked by cowards without faces and the system fails to stand firm against this , something is seriously and gravely wrong in this country ! Whatever be your political affiliation, if you are still believing that everything is normal here, you are terribly mistaken !
Unless and until those cowards are caught and punished for what they did to our students , this nation is not going to sleep ! Jai Hind !

രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍,മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടതിനു ശേഷവും നമ്മുടെ ഭരണസംവിധാനങ്ങള്‍ നിഷ്ക്രിയരായി ഇരിക്കുന്നെങ്കില്‍ , നമ്മുടെ രാജ്യത്തിനു സാരമായി എന്തോ സംഭവിച്ചിട്ടുണ്ട്.നിങ്ങളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ,ഇവിടെ എല്ലാം സാധാരണമാണു എന്നു നിങ്ങളില്‍ ആരെങ്കിലും ഇനിയും കരുതുന്നുണ്ടെങ്കില്‍ അക്ഷന്തവ്യമായ തെറ്റാണത്.മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല !

ജയ് ഹിന്ദ്.”

When the students of a premier university get attacked by cowards without faces and the system fails to stand firm…

Posted by Tovino Thomas on Monday, January 6, 2020

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2QQH5Z4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages