തിരുവനന്തപുരം > മൂന്നുദിവസത്തെ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടങ്ങി. വിളപ്പിൽശാലയിലെ ഇഎംഎസ് അക്കാദമിയിലാണ് യോഗം. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റിയംഗങ്ങൾ വ്യാഴാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് എത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളും മറ്റു രാഷ്ട്രീയ സ്ഥിതിഗതികളും യോഗം ചർച്ചചെയ്യും.
സംഘപരിവാർ നീക്കത്തെ വിശാലമായ ഐക്യത്തോടെ ചെറുത്തുതോൽപ്പിക്കാൻ സമരങ്ങൾ ശക്തിപ്പെടുത്താനുള്ള നടപടികളും ചർച്ചയാകും.യോഗത്തിന് സമാപനംകുറിച്ച് ഞായറാഴ്ച വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് ചേരുന്ന മഹാസമ്മേളനത്തിൽ പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിക്കും.
from Kerala || Deshabhimani Online News https://ift.tt/2stAHP4
via IFTTT
No comments:
Post a Comment