വയനാട്> വയനാട് മീനങ്ങാടിക്കടുത്ത് അച്ഛനേയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസിൽനിന്നും തള്ളിയിട്ടു. ബസ് കയറിയിറങ്ങി തുടയെല്ല് പൊട്ടി ഗുരുതരമായ പരിക്കുകളോടെ കാര്യമ്പാടി സ്വദേശി ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾ നീതുവിന് കൈക്ക് പരിക്കുണ്ട്. ബസ് നിർത്താതെ പോയി.
വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സുൽത്താൻ ബത്തേരിയിൽനിന്ന് ക്ലപ്പറ്റക്ക് വരികയായിരുന്ന ബസിലെ ജീവനക്കാരാണ് തള്ളിയിട്ടതെന്ന് ജോസഫ് പറഞ്ഞു. ബസ് മീനങ്ങാടിക്കടുത്തുള്ള സ്റോപ്പിൽ എത്തിയപ്പോൾ നിറയെ കുട്ടികൾ ബസിൽ കയറാൻ കാത്തുനിന്നിരുന്നു. ജോസഫും മകളും ഇതേ സ്റ്റോപ്പിലാണ് ഇറങ്ങേണ്ടിയിരുന്നത്.
അവിടെയുള്ള വിദ്യാർത്ഥികളെ കയറ്റാതിരിക്കാൻ ബസ് നിർത്തുമുന്നേ ജോസഫിനേയും മകളേയും വേഗത്തിൽ തള്ളിയിട്ട് ബസ് നിർത്താതെ ഓടിച്ചുപോകുകയായിരുന്നു. അതേ ബസിന്റെ പിൻചക്രം കയറിയാണ് ജോസഫിന്റെ തുടയെല്ല് പൊട്ടിയത്. വീഴ്ചയിലാണ് നീതുവിന് പരിക്കേറ്റത്.
from Kerala || Deshabhimani Online News https://ift.tt/2R3WmXQ
via IFTTT
No comments:
Post a Comment