ഇ വാർത്ത | evartha
തിരിച്ചടി നല്കി ഇറാന്; ഇറാക്കിലെ അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ വ്യോമാക്രമണം

ബാഗ്ദാദ്: അമേരിക്കന്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നല്കി ഇറാന്. ഇറാഖിലെ അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ വ്യോമാക്രമണം നടത്തിയായിരുന്നു പ്രതികാര നടപടി. യു എസ് താവളത്തില്‍ നിരവധി മിസൈലുകളാണ് വര്‍ഷിച്ചത്.ആക്രമണം നടത്തിയതായി ഇറാന് സേന സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച കൊല്ലപ്പെട്ട ഖാസിം സുലൈമാനി അടക്കമുള്ളവരുടെ സംസ്കാര ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ ഇറാക്കില്‍ വച്ച് കാമാന്‍ഡര്‍ ഖാസിം സുലൈമാനിയും ഡെപ്യൂട്ടി കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദിസും അടക്കം ഏഴു പേര് കൊല്ലപ്പെട്ടത്. അതിനു പിന്നാലെ, ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാന് വ്യക്തമാക്കിയിരുന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/300P7CB
via IFTTT
No comments:
Post a Comment