ഇ വാർത്ത | evartha
ഒന്നു ശ്രദ്ധിച്ചാല്‍ അലര്‍ജിയെ പ്രതിരോധിക്കാം

നമ്മളില്‍ ഏറെപ്പേരെയും അലട്ടുന്ന പ്രശ്നമാണ് അലര്‍ജി. ഭക്ഷണം, പൊടി, പല തരം ഗന്ധങ്ങള്‍, ചുറ്റുപാടുകള്‍ തുടങ്ങി പലകാരണങ്ങളുണ്ട് അലര്‍ജിക്ക്. തുമ്മൽ, ശ്വാസം മുട്ടൽ,മൂക്കൊലിപ്പ്, കണ്ണ് ചൊറിച്ചിൽ എന്നിവ അലർജിയുടെ ലക്ഷണങ്ങളാണ്. ഡോക്ടറെ ആശ്രയിക്കുന്നതോടൊപ്പം തന്നെ ഭക്ഷണത്തിലും ജീവിത ശൈലിയിലും കുറച്ചൊരു ശ്രദ്ധ പുലര്‍ത്തിയാല്‍ അലര്‍ജിയെ ഫലപ്രദമായി നേരിടാം.

വിറ്റാമിനുകളും മിനറലുകളും നിറഞ്ഞ പഴങ്ങൾ, പച്ചക്കറികൾ, ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ്, ആന്റി ഹിസ്റ്റമിൻ ഘടകങ്ങളുള്ള ഭക്ഷണങ്ങൾ എന്നിവ അലർജി സാദ്ധ്യത കുറയ്ക്കും.വിറ്റാമിൻ സി, ഇ എന്നിവ മികച്ച അലർജി പ്രതിരോധങ്ങളാണ്. ഒലിവെണ്ണ,ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ എന്നിവ അലർജിയെ പ്രതിരോധിക്കും.

തേനിന് ആന്റി അലർജി ഗുണങ്ങളുണ്ട്. ദിവസവും സ്പൂൺ തേൻ കഴിക്കുക. കശുവണ്ടി, ബദാം, ചീര, ഡാർക്ക് ചോക്ലേറ്റ് തുടങ്ങി മഗ്നീഷ്യമടങ്ങിയ ഭക്ഷണങ്ങളും അലർജിയെ തടയും . വേവിച്ച പച്ചക്കറികൾ,തക്കാളി,സിട്രസ് പഴങ്ങൾ എന്നിവ ശ്വാസതടസവും അലർജിയും കുറയ്ക്കും. അലർജിയുള്ള ഭക്ഷണം മുൻകൂട്ടി കണ്ടെത്തുക. വീടിനുള്ളിലെ അന്തരീക്ഷവും അലർജിക്ക് കാരണമാകുന്നതിനാൽ വീട്ടുസാധനങ്ങൾ, തലയിണ, കിടക്കവിരി, കാര്‍പ്പെറ്റ് എന്നിവ വൃത്തിയായി സൂക്ഷിക്കുക.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/30l0Ufu
via IFTTT
No comments:
Post a Comment