സംസ്ഥാന വ്യാപകമായി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 13, 2020

സംസ്ഥാന വ്യാപകമായി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

തിരുവനന്തപുരം > കൊശമറ്റം ഫിനാന്സ്, ഇന്ഡല് മണി എന്നീ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില് സംസ്ഥാന വ്യാപകമായി തൊഴില് വകുപ്പിന്റെ പരിശോധന. തൊഴില് നിയമങ്ങള് പാലിക്കുന്നതു സംബന്ധിച്ചാണു പരിശോധന നടത്തിയത്.

കൊശമറ്റം ഫിനാന്സിന്റെ 148-ഉം ഇന്ഡല് മണിയുടെ 66-ഉം സ്ഥാപനങ്ങളിലെ 807 ജീവനക്കാരെ നേരില്ക്കണ്ടു നടത്തിയ പരിശോധനയില് 67 പേര്ക്കു മിനിമം വേതനം ലഭിക്കുന്നില്ലെന്നു വ്യക്തമായി. ഉത്സവ അവധി നിയമം, പ്രസവ അവധി നിയമം, തെരഞ്ഞെടുപ്പ് ദിവസത്തെ അവധി വേതനം തുടങ്ങിയവ നിഷേധിക്കുന്നതായും കണ്ടെത്തി. മിക്കയിടത്തും വേതന സുരക്ഷാ പദ്ധതി മുഖേന വേതന വിതരണം നടത്തുന്നില്ല. കേരള ഷോപ്സ് ആന്ഡ് കൊമേഴ്സ്യല് എസ്റ്റാബ്ലിഷ്മെന്റ് നിയമം, മിനിമം വേതന നിയമം, ഈക്വല് റെമ്യുണറേഷന് നിയമം, ഇതര സംസ്ഥാന തൊഴിലാളി നിയമം എന്നിവയുടെ ലംഘനവും കണ്ടെത്തിയിട്ടുണ്ട്.

നിയമ ലംഘനങ്ങള് പരിഹരിക്കുന്നതിനു നോട്ടിസ് നല്കിയതായും നിയമാനുസൃതമുള്ള തുടര് നടപടി സ്വീകരിക്കുമെന്നും ലേബര് കമ്മീഷണര് സി.വി. സജന് അറിയിച്ചു. അഡീഷണല് ലേബര് കമ്മിഷണര്(എന്ഫോഴ്സ്മെന്റ്) കെ. ശ്രീലാലിന്റെ നിയന്ത്രണത്തില് റീജിയണല് ജോയിന്റ് ലേബര് കമ്മീഷണര്മാര്, ജില്ലാ ലേബര് ഓഫിസര്മാര് എന്നിവരാണു പരിശോധനയ്ക്ക് നേതൃത്വം നല്കിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/30jGAuF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages