ന്യൂഡൽഹി> ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റു. കര, നാവിക, വ്യോമസേനകളെ യോജിപ്പിച്ച് നിര്ത്തല് ശ്രമകരമായ ദൗത്യമാണെന്ന് ജനറല് ബിപിന് റാവത്ത് പറഞ്ഞു. അധികാരത്തിലിരിക്കുന്ന സര്ക്കാരിന്റെ നിര്ദ്ദേശങ്ങള്ക്ക് അനുസരിച്ച് പ്രവര്ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ചുമതലയേല്ക്കുന്നതിന് മുന്നോടിയായി ബിപിൻ റാവത്ത് ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.
മൂന്ന് വര്ഷമാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ കാലാവധി. രാഷ്ട്രപതിക്ക് കീഴിൽ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതൽ ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിൻസിപ്പൽ മിലിട്ടറി ഉപദേശകനും ഇനി ബിപിൻ റാവത്തായിരിക്കും.
from Kerala || Deshabhimani Online News https://ift.tt/2MMbbvn
via IFTTT
No comments:
Post a Comment