പാലാരിവട്ടം പാലം : ഇബ്രാഹിംകുഞ്ഞിനെതിരായ നടപടിയിൽ ഗവർണർ എ ജിയുടെ അഭിപ്രായം തേടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 31, 2019

പാലാരിവട്ടം പാലം : ഇബ്രാഹിംകുഞ്ഞിനെതിരായ നടപടിയിൽ ഗവർണർ എ ജിയുടെ അഭിപ്രായം തേടി

തിരുവനന്തപുരം> പാലാരിവട്ടം പാലം നിര്മ്മാണ അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ പ്രോസിക്യൂഷൻ നടപടിയിൽ ഗവര്ണര് ആരിഫ് മുഹമ്മദ് ഖാൻ അഡ്വക്കറ്റ് ജനറലിനോട് അഭിപ്രായം തേടി. രാജ്ഭവനിലെത്തി ഗവർണറെ കാണുവാനാണ് എജിയോട് നിർദ്ദേശിച്ചിട്ടുളളത്.

കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി വേണമെന്നും മൂന്ന് മാസം മുമ്പാണ് വിജിലൻസ് കത്ത് നൽതിയത്. എംഎൽഎ ആയതിനാൽ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി ആവശ്യപ്പെട്ടുള്ള വിജിലൻസിന്റെ അപേക്ഷ സര്ക്കാര് ഗവര്ണര്ക്ക് കൈമാറിയിട്ടുണ്ട്.

മൂന്ന് മാസം മുമ്പാണ് കേസ് സംബന്ധിച്ച രേഖകൾ വിജിലൻസ് ഗവര്ണറുടെ ഓഫീസിന് കൈമാറിയത്. ഗവര്ണര് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു നടപടി. പ്രോസിക്യൂഷൻ നടപടികളിൽ എജിയുടെ അഭിപ്രായം അറിയാനാണ് ഗവര്ണറുടെ ശ്രമമെന്നാണ് വിവരം.



from Kerala || Deshabhimani ​Online ​News https://ift.tt/2u6LYW1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages