പാവറട്ടി > പാവറട്ടി പഞ്ചായത്തിൽ വർഷങ്ങൾ നീണ്ട യുഡിഎഫ് ഭരണത്തിന് അവസാനം. കോൺഗ്രസ് വിമത സി പി വത്സല പ്രസിഡന്റായി. ആറിനെതിരെ ഏഴ് വോട്ടുകൾക്കാണ് വത്സല വിജയിച്ചത്. 15 അംഗ ഭരണസമിതിയിൽ രണ്ട് ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. വൈസ് പ്രസിഡന്റ് കോൺഗ്രസിലെ വിമല സേതുമാധവനാണ് എതിർസ്ഥാനാർഥിയായി മത്സരിച്ചത്.
വത്സലലെ എൽഡിഎഫിലെ വി കെ ജോസഫ് നിർദ്ദേശിച്ചു. രവി ചേറാടി പിന്താങ്ങി. ശേഷിക്കുന്ന രണ്ട് എൽഡിഎഫ് അംഗങ്ങളും ലീഗിലെ രണ്ട് അംഗങ്ങളും വോട്ട് ചെയ്തതോടെ സി പി വത്സല വിജയിച്ചു. രണ്ട് വർഷം പ്രസിഡന്റായ ലീഗിലെ അബു വടക്കയിൽ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പിഡബ്ല്യുഡി അസി. എൻജിനീയർ വി ഡി ഹരിത വരണാധികാരിയായി.
from Kerala || Deshabhimani Online News https://ift.tt/36iiCSm
via IFTTT
No comments:
Post a Comment